കലക്ടര്‍ എന്‍. പ്രശാന്തിന് യാത്രയയപ്പ് നല്‍കി

കോഴിക്കോട്ടുകാരുടെ കലക്ടര്‍ എന്‍.പ്രശന്തിന് കാലിക്കറ്റ് പ്രസ് ക്ലബ് യാത്രയയപ്പ് നല്‍കി. കോഴിക്കോട്ടുകാരുടെ മനസില്‍ ഇടം നേടിയിട്ടുള്ള മുന്‍ കലക്ടര്‍മാര്‍ക്ക് തന്റെയത്ര സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ സാധ്യതകളില്ലായിരുന്നു. എന്നിട്ടും അവരെത്രമാത്രം ജനങ്ങളുടെ മനസില്‍ ഇടം പിടിച്ചു…അവര്‍ക്ക് മുമ്പില്‍ താനെത്രയോ നിസാരനെന്ന് കലക്ടര്‍ എന്‍. പ്രശാന്ത് ചടങ്ങില്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട്ടുകാരുടെ നന്മയാണ് ഏറെ നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തന്നെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ്, ജോ. സെക്രട്ടറി കെ.സി. റിയാസ്, ട്രഷറര്‍ പി. വിപുല്‍നാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *