Seminar

ഭാഷയെ ജൈവമായി നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് മഹത്തായ പങ്ക് : ടി.ഡി. രാമകൃഷ്ണന്‍

Seminar

പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിബിക് വിഭാഗം അധ്യക്ഷന്‍ ഡോ. മൊയ്തീന്‍ കുട്ടി, പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍. രാജേഷ്, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മാധ്യമ പഠന വിഭാഗം അധ്യക്ഷന്‍ ഡോ. എന്‍. മുഹമ്മദലി എന്നിവര്‍ സമീപം.

കോഴിക്കോട് : മലയാളമടക്കമുള്ള എല്ലാ ഭാഷകളേയും ജൈവമായി നിലനിര്‍ത്തുന്നതിലും ഭാഷയെ പുരോഗതിയിലേക്ക് നയിക്കുന്നതിലും മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും
മഹത്തായ പങ്കാണ് നിര്‍വഹിക്കാനുള്ളതെന്ന് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് പ്രസ് ക്ലബ്ബും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗവും
സംയുക്തമായി സംഘടിപ്പിച്ച ‘ബഹുസംസ്‌കാര മാധ്യമ പ്രവര്‍ത്തനം: അറബി ഭാഷ പദാവലികള്‍’ ഏകദിന ശില്പശാല കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷയെ സജീവവും, ജൈവീകവുമായി നിലനിര്‍ത്തുന്ന തമിഴ് വഴക്കങ്ങളില്‍ മലയാളികള്‍ക്ക് മാതൃകയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വംശീയ അസ്ഥിത്വങ്ങള്‍ക്ക് ഇടം നല്‍കുന്ന സംസ്‌കാരം മലയാളി മാധ്യമരംഗത്ത്് ഇനിയും വളര്‍ന്നു വരേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മാധ്യമ പഠന വിഭാഗം അധ്യക്ഷന്‍ ഡോ. എന്‍. മുഹമ്മദലി അഭിപ്രായപ്പെട്ടു. എന്‍.പി. സലാഹുദ്ദീന്‍ ക്ലാസെടുത്തു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി പഠന വിഭാഗം അധ്യക്ഷന്‍ ഡോ. മൊയ്തീന്‍ കുട്ടി സ്വാഗതവും പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍. രാജേഷ് നന്ദിയും പറഞ്ഞു.
വൈകിട്ട്് നടന്ന സംവാദത്തില്‍ മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ, ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ പി.പി. അബൂബക്കര്‍, ടൈംസ് ഓഫ് ഇന്ത്യ ചീഫ് ഓഫ് ന്യൂസ് ബ്യൂറോ എം.പി. പ്രശാന്ത്്, സിറാജ് എഡിറ്റര്‍-ഇന്‍-ചാര്‍ജ്ജ് ടി.കെ. അബ്ദുള്‍
ഗഫൂര്‍, ഏഷ്യാനെറ്റ്് റീജിണല്‍ ഹെഡ് പി. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു. തേജസ് എഡിറ്റര്‍ എന്‍.പി. ചെക്കുട്ടി മോഡറേറ്ററായിരുന്നു.
പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, ജോ. സെക്രട്ടറിമാരായ കെ.സി. റിയാസ്, സോഫിയ ബിന്ദ് എന്നിവര്‍ സംസാരിച്ചു.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *