Entries by cltpressclubonline

ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്രസ്താവന : മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അവകാശം സംരക്ഷിക്കണം

തിരുവനന്തപുരം: നവംബര്‍11: സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍, തൊഴിലെടുക്കുന്നവര്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന്, ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് അന്യായവും അപരിഷ്‌കൃതവുമായ നടപടിയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ നിന്നുള്ള വാര്‍ത്തകള്‍ ശേഖരിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമുള്ള അവകാശം സംരക്ഷിക്കുമെന്ന് ചീഫ് ജസ്റ്റിസും, കേരള മുഖ്യമന്ത്രിയും സംശയരഹിതമായി വ്യക്തമാക്കിയിട്ടും അഭിഭാഷകരില്‍ ഒരു വിഭാഗം കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുന്നത് അപലപനീയമാണ്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ഒരാളുടെയും ഔദാര്യമല്ല. എല്ലാവര്‍ക്കും നിയമപരിരക്ഷയും […]

മുഷ്താഖ് അവാര്‍ഡ് വി.കെ.സഞ്ജുവിനും മുസ്തഫ അബൂബക്കറിനും

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ മുഷ്താഖ് സ്‌പോര്‍ട്‌സ് ജേര്‍ണലിസം അവാര്‍ഡിന് മെട്രോ വാര്‍ത്ത കൊച്ചി ന്യൂസ് എഡിറ്റര്‍ വി.കെ. സഞ്ജുവും സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡിന് മാധ്യമം മലപ്പുറം സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ മുസ്തഫ അബൂബക്കറും അര്‍ഹരായി. പഴയകാല സ്‌പോര്‍ട്‌സ് ലേഖകന്‍ പി.എ. മുഹമ്മദ് കോയയെന്ന മുഷ്താഖിന്റെ സ്മരണാര്‍ത്ഥം കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എം.എല്‍.എയും മുന്‍ മന്ത്രിയുമായ ഡോ. എം. കെ. മുനീര്‍, കേരള ഫുട്‌ബോള്‍ […]

പ്രസ്സ് ക്ലബ്ബ്: കെ.സി. മാധവകുറുപ്പ് അവാര്‍ഡ് എം. ജയതിലകന്

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ 2015ലെ ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള കെ.സി. മാധവകുറുപ്പ് അവാര്‍ഡിന് മംഗളം ദിനപത്രത്തിന്റെ കോഴിക്കോട് യൂനിറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ എം. ജയതിലകന്‍ അര്‍ഹനായി. 2015 ഡിസംബര്‍ 21 മുതല്‍ 25 വരെ മംഗളത്തില്‍ പ്രസിദ്ധീകരിച്ച ‘നദികള്‍ക്കു ബലിയിടാം’ എന്ന പരമ്പരയാണ് അവാര്‍ഡിനര്‍ഹമായതെന്ന് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ സെക്രട്ടറി എന്‍. രാജേഷ് എന്നിവര്‍ അറിയിച്ചു. പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും മലയാളം സര്‍വകലാശാല പി.ആര്‍.ഒ യുമായ ടി. വേലായുധന്‍, […]

കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ്: തെരുവത്ത് രാമന്‍ അവാര്‍ഡ് പ്രൊഫ. കെ. യാസീന്‍ അഷ്‌റഫിന്

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ 2015 ലെ തെരുവത്ത് രാമന്‍ അവാര്‍ഡിന് മാധ്യമം ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ കെ. യാസീന്‍ അഷ്‌റഫ് അര്‍ഹനായി. മികച്ച മുഖ പ്രസംഗത്തിന് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 2015 സെപ്തംബര്‍ 15ന് മാധ്യമം പ്രസിദ്ധീകരിച്ച ‘പ്രതിരാഷ്ട്രീയത്തിന്റെ വിപ്ലവനാമ്പുകള്‍’ എന്ന മുഖ പ്രസംഗമാണ് അവാര്‍ഡിന് അര്‍ഹമായതെന്ന് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂരും സെക്രട്ടറി എന്‍.രാജേഷും അറിയിച്ചു. മൂന്നാര്‍ സമരത്തിന്റെ പശ്ചാത്തലത്തിലുളളതാണ് മുഖപ്രസംഗം. കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനും പ്രശസ്ത കോളമിസ്റ്റുമായ എന്‍. […]

നവ മാധ്യമങ്ങളെ ഭീഷണിയായി കാണരുത്: സി രാധാകൃഷ്ണന്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയയെ ഭീഷണിയായി കാണാതെ അതിന്റെ സാധ്യതകളെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന് എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സി രാധാകൃഷ്ണന്‍. വാര്‍ത്തകള്‍ വില്‍പനക്കുള്ളതാകുമ്പോള്‍ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതില്‍ മാധ്യമസ്ഥാപനങ്ങള്‍ പരാജയപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയും കാലിക്കറ്റ് പ്രസ്‌ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച ‘മീഡിയ നാളെ’ എന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മാധ്യമവും മറ്റൊരു മാധ്യമത്തിന്  ഭീഷണിയല്ല. സാങ്കേതികരംഗത്ത് വളര്‍ച്ചയുണ്ടാകുന്നതനുസരിച്ച് മാധ്യമരീതികളില്‍ മാറ്റം വരുന്നു. മുന്‍ കാലങ്ങളില്‍ ആകാശവാണിയായിരിക്കും പത്രങ്ങളുടെ പ്രചാരം കുറക്കുകയെന്ന് […]

ബാബു ഭരദ്വാജ് അനുസ്മരണം ഇന്ന് പ്രസ്‌ക്ലബ്ബില്‍

കോഴിക്കോട്: അന്തരിച്ച പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ബാബു ഭരദ്വാജ് അനുസ്മരണം ഇന്ന് 12.30ന് കോഴിക്കോട് പ്രസ്‌ക്ലബ് ഹാളില്‍ നടക്കും. ബുധനാഴ്ച രാത്രിയായിരുന്നു ബാബു ഭരദ്വാജിന്റെ അന്ത്യം. പ്രവാസിയുടെ കുറിപ്പുകള്‍ (സ്മരണകള്‍), ശവഘോഷയാത്ര (ലഘു നോവല്‍), പപ്പറ്റ് തിയേറ്റര്‍ (ചെറുകഥാ സമാഹാരം), കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, കബനീനദി ചുവന്നത് (നോവല്‍), പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യ നഗരങ്ങള്‍, പ്രവാസത്തിന്റെ മുറിവുകള്‍, കണ്ണുകെട്ടിക്കളിയുടെ നിയമങ്ങള്‍, പഞ്ചകല്യാണി അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ‘കലാപങ്ങള്‍ക്കൊരു ഗൃഹപാഠം’ എന്ന നോവലിന് 2006ലെ മികച്ച നോവലിനുള്ള കേരള […]

കാലിക്കറ്റ് പ്രസ് ക്ലബ്ബ് അവധിക്കാല ഫുട്‌ബോള്‍ ക്യാമ്പ്

കോഴിക്കോട്: വേനലവധി കാലത്ത് അംഗങ്ങളുടെ മക്കള്‍ക്കായി കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഫുട്‌ബോള്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ പരിശീലന രംഗത്ത് തനത് മുദ്ര പതിപ്പിച്ച കേരള ഫുട്‌ബോള്‍ ട്രെയിനിംഗ് സെന്ററിന്റെ (കെ എഫ് ടി സി) സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 1999 ജനുവരി ഒന്ന് മുതല്‍ 2009 ഡിസംബര്‍ 31 വരെ ജനിച്ച കുട്ടികള്‍ക്കാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ്. ദേവഗിരി കോളജില്‍ ഏപ്രില്‍ നാല് മുതലാണ് ക്യാമ്പ് ആരംഭിക്കുക. മുന്‍ ഇന്ത്യന്‍ പരിശീലകനും കേരള […]

മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം: നഗരത്തില്‍ പ്രതിഷേധ പ്രകടനം

കോഴിക്കോട്: മുതലക്കുളത്ത് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത സി പി എം പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനുമോദ്, കാമറാമാന്‍ അരവിന്ദ് എന്നിവരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് എല്‍ ഐ സി കോര്‍ണറില്‍ ചേര്‍ന്ന പ്രതിഷേധ യോഗം യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍ […]

അവാര്‍ഡുകള്‍ പണക്കൊഴുപ്പിന് പിന്നാലെ: ടി.എ റസാഖ്

കോഴിക്കോട്: അവാര്‍ഡു കമ്മറ്റിക്കാരും പണക്കൊഴുപ്പിന്റെ ആഘോഷവുമായെത്തുന്ന സിനിമകള്‍ക്ക് പിന്നാലെയാണെന്ന് സിനിമാ തിരക്കഥാകൃത്ത് ടി.എ റസാഖ്. ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച മൂന്നാംനാള്‍ ഞായറാഴ്ച എന്ന സിനിമയെ കുറിച്ച് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാര്‍ളിയിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ഉദാഹരണം മാത്രം മതി ഇക്കാര്യത്തിലെ താല്‍പര്യങ്ങള്‍ മനസ്സിലാക്കാന്‍. രഞ്ജിത് സംവിധാനം ചെയ്ത ഞാന്‍ എന്ന സിനിമയില്‍ മികച്ച പ്രകടനം നടത്തിയിട്ടും പുരസ്‌കാരങ്ങള്‍ക്കൊന്നും ദുല്‍ഖറിനെ ആരും പരിഗണിച്ചില്ല. […]

ആവേശക്കടലില്‍ റൊണാള്‍ഡീഞ്ഞോ

കോഴിക്കോട്:കാല്‍പ്പന്തുകളിയുടെ ഇതിഹാസം റോണാള്‍ഡീഞ്ഞോക്ക് സിരകളില്‍ ഫുട്‌ബോള്‍ ലഹരിയുമായി ജീവിക്കുന്നവരുടെ നാട്ടില്‍ രാജകീയ വരവേല്‍പ്പ്. സ്വപ്‌നത്തിലെന്ന പോലെ മുന്നിലേക്കെത്തിയ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസത്തെ കോഴിക്കോടന്‍ ശൈലിയില്‍ തന്നെ ആരാധകര്‍ സ്‌നേഹം കൊണ്ട് വിര്‍പ്പുമുട്ടിച്ചു. ഇന്നലെ വൈകിട്ട് ആറിന് കോഴിക്കോട് കടപ്പുറത്ത് എത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും 7.20 ഓടെയാണ് ഫുട്‌ബോള്‍ മാന്ത്രികന്‍ ജനസാഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. പൊള്ളുന്ന വെയില്‍ച്ചൂട് കാര്യമാക്കാതെ ഉച്ചയോടെ തന്നെ പതിനായിരങ്ങള്‍ കടപ്പുറത്ത് എത്തിച്ചേര്‍ന്നു. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ മറികടക്കുന്ന രീതിയിലുള്ള ഒഴുക്കിന് തന്നെയാണ് കടപ്പുറം സാക്ഷ്യം വഹിച്ചത്. 7.20 […]