Entries by Calicut Press Club

* നിര്‍മിത ബുദ്ധിയും തൊഴില്‍ വെല്ലുവിളികളും* എന്ന വിഷയത്തില്‍ ശ്രീ. അഡ്വ.തമ്പാന്‍ തോമസ് പ്രഭാഷണം നടത്തുന്നു.

* നിര്‍മിത ബുദ്ധിയും തൊഴില്‍ വെല്ലുവിളികളും* *പ്രഭാഷണം* *ശ്രീ. അഡ്വ.തമ്പാന്‍ തോമസ്* ( സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍, പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവ്) ശനി (ജൂലൈ 28 ) 3.00 ന് പ്രസ് ക്ലബ്ബ് ഹാളില്‍ ജനീവയില്‍ ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര തൊഴില്‍ സംഘടനാ കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ചുരുക്കം വ്യക്തികളിലൊരാളാണ് തമ്പാന്‍ തോമസ്. കണ്‍വെന്‍ഷനില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) എന്ന വിഷയം വളരെ ഗൗരവമായി ചര്‍ച്ച […]

കാലിക്കറ്റ് പ്രസ് ക്ലബ്ബ് അനുശോചിച്ചു

കോഴിക്കോട് : വെള്ളപ്പൊക്കദുരിതം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മരണപ്പെട്ട മാതൃഭൂമി ന്യൂസ് സംഘത്തിലെ കെ.കെ. സജിയുടേയും ബിബിന്‍ബാബുവിന്റേയും വിയോഗത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ അനുശോചനയോഗം ചേര്‍ന്നു. യോഗത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.പ്രേമനാഥ് അധ്യക്ഷതവഹിച്ചു. കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍, ജില്ലാ വൈസ് പ്രസിഡണ്ട് ടി.എച്ച്. വത്സരാജ്, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ. മധു, മലയാള മനോരമ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി.ജെ. ജോഷ്വ, മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ ആര്‍. ഗിരീഷ് കുമാര്‍, മംഗളം ബ്യൂറോ ചീഫ് […]

സംവിധായകന്‍ ജയരാജുമായി മീറ്റ് ദ പ്രസ് പരിപാടി നടത്തി

കോഴിക്കോട് – കാലിക്കറ്റ് പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമായി ‘ഭയാനകം’ സിനിമ സംവിധായകന്‍ ജയരാജുമായി മീറ്റ് ദ പ്രസ് പരിപാടി നടത്തി.   updating…

ലെജൻഡ്സ് കപ്പ്: മേയേഴ്സ് ടീമും ഐ സി ജെയും ചാമ്പ്യൻമാർ

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ കോഴിക്കോട്ടെ മാധ്യമ പ്രവർത്തകരും. കാലിക്കറ്റ് പ്രസ് ക്ലബ്ബും കോഴിക്കോട് ലെജൻഡ്സ് സ്പോർട്സ് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ലെജൻഡ്സ് ലോകകപ്പിൽ ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് നയിച്ച മേയേഴ്സ് ടീമും പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം & കമ്മ്യൂണിക്കേഷൻ ടീമും ജേതാക്കളായി. സെലിബ്രിറ്റി വിഭാഗത്തിൽ കളക്ടേഴ്സ് ടീമിനെ മൂന്നിനെതിരെ ആറ് ഗോളുകൾക്ക് മേയേഴ്സ് ടീം തോൽപ്പിച്ചാണ് ജേതാക്കളായത്. മാധ്യമ പ്രവർത്തകരുടെ വിഭാഗത്തിൽ ഫോട്ടോഗ്രഫേഴ്സ് ടീമിനെ പരാജയപ്പെടുത്തിയാണ് പ്രസ് […]

മാധ്യമ പ്രവര്‍ത്തക ലീലാമേനോന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് അനുശോചിച്ചു

കോഴിക്കോട് : പ്രമുഖ മാധ്യമ പ്രവര്‍ത്തക ലീലാമേനോന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് അനുശോചിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ് ട്രഷറര്‍ കെസി റിയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സുപ്രീംകോടതിയുടെ വിധി പ്രസ്താവനകളില്‍ പോലും ലീലാമേനോന്റെ റിപോര്‍ട്ടുകള്‍ പരാമര്‍ശിക്കപ്പെട്ടു. 1982-ലെ വൈപ്പിന്‍ വിഷമദ്യ ദുരന്തം, തോപ്പുംപടി പെണ്‍വാണിഭം,സൂര്യനെല്ലി കേസ്, നിലമ്പൂരില്‍ വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിതരായ സ്ത്രീകളെക്കുറിച്ച് തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമായിരുന്നു. കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി പി വിപുല്‍നാഥ് സ്വാഗതം പറഞ്ഞു. കെ പ്രേംനാഥ് അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന […]

നിപ: സമൂഹ സുരക്ഷയും മാധ്യമ ജാഗ്രതയും ക്ലാസ്സും സംവാദവും നടന്നു

കോഴിക്കോട്: നിപ്പ വൈറസ് ബാധ പകരുന്നത് വലിപ്പമേറിയ സ്രവങ്ങളില്‍ നിന്നാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ.ജി അരുണ്‍കുമാര്‍. കാലിക്കറ്റ് പ്രസ് ക്ലബില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിപ്പ വൈറസ് ബാധിച്ചവര്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് ഉമിനീര്‍ പോലുള്ള സ്രവങ്ങള്‍ തെറിക്കാന്‍ സാധ്യതയുള്ളത്. ഇത് ഒര മീറ്ററിലധികം പോവില്ല. ചെറിയ കണങ്ങളില്‍ നിപ്പ വൈറസിന് അതിജീവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിപ്പ ബാധിച്ച് മരിച്ച 17 പേരില്‍ 16 പേര്‍ക്കും വൈറസ് ബാധയുണ്ടായത് ആദ്യം […]

മലപ്പുറം സംഭവം: യൂണിയന്‍ പ്രതിഷേധ യോഗം നടത്തി

കോഴിക്കോട് : മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി ഫോട്ടോഗ്രാഫറെ ആര്‍ എസ് എസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പ്രേമനാഥ് അധ്യക്ഷനായിരുന്നു. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുഹാദാണ് ആക്രമണത്തിനിരയായത്. പ്രസ് ക്ലബ്ബിനകത്തേക്ക് കയറി മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്തത് ഗൗരവമേറിയ വിഷയമാണ്. മാധ്യമസ്വാതന്ത്രത്തിന് നേരെയുള്ള കടന്നു കയ്യേറ്റമാണിത്. ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ തടയാന്‍ മാധ്യമപ്രവര്‍ത്തകരെ […]

ജേര്‍ണലിസ്റ്റ് വോളി: കാലിക്കറ്റ് പ്രസ് ക്ലബ്ബ് ടീം പ്രഖ്യാപനവും ജേഴ്‌സി പ്രകാശനവും നടന്നു

കോഴിക്കോട്:  കണ്ണൂരില്‍ നടക്കുന്ന ജേര്‍ണലിസ്റ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് പ്രസ് ക്ലബ്ബ് ടീം പ്രഖ്യാപനവും ജേഴ്‌സി പ്രകാശനവും നടന്നു. കോഴിക്കോട് സായി കേന്ദ്രം സീനിയര്‍ കോച്ച് ടി എ അഗസ്റ്റിന്‍ ജേഴ്‌സി പ്രകാശനം ചെയ്തു. ടീം കോച്ച് മണിയൂര്‍ രാജന്‍ ടീം പ്രഖ്യാപനം നടത്തി. ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രേമനാഥ് അധ്യക്ഷനായി. എസ് ഡി ശ്രീജിത്ത്, ഇ ശശിധരന്‍, കെ പി സജീവന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി വിപുല്‍നാഥ് സ്വാഗതവും ട്രഷറര്‍ […]