Entries by Calicut Press Club

ഐ.സി.ജെ ബിരുദദാനം

കോഴിക്കോട് : കാലിക്കറ്റ് പ്രസ് ക്ലബ്ബിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം 20ാം ബാച്ചിന്റെ ബിരുദദാനം നടന്നു. ശ്രീ. എന്‍.പി. രാജേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് പ്രേമനാഥ് ചടങ്ങ് നിയന്ത്രിച്ചു. ഇന്‍സ്റ്റിട്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം ഡയറക്ടര്‍ വി.ഇ ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒന്നാം റാങ്കിനര്‍ഹനായ സൂരജിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി. രാജേന്ദ്രന്‍ മാതൃഭൂമിയുടെ സ്വര്‍ണമെഡല്‍ സമ്മാനിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ […]

ഹൃദയാരോഗ്യം അറിയേണ്ടതെല്ലാം : പ്രഭാഷണം നടന്നു

ഹൃദയാരോഗ്യം അറിയേണ്ടതെല്ലാം  എന്ന വിഷയത്തില്‍ മെട്രോ കാര്‍ഡിയാക് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയരക്ടറും കേരളത്തിലെ അറിയപ്പെടുന്ന കാര്‍ഡിയാക് സര്‍ജനുമായ ഡോ. മുഹമ്മദ് മുസ്തഫ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ പ്രഭാഷണം നടത്തി. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി പി. വിപുല്‍നാഥ്, ജോ. സെക്രട്ടറി സി.പി.എം. സഈദ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങല്‍ സന്നിഹിതരായിരുന്നു. updating …

ഗോകുലം കേരള എഫ് സിയുമായി മുഖാമുഖം നടത്തി

കോഴിക്കോട് : കോഴിക്കോടിന്റെ മണ്ണിലേക്ക് ഐ ലീഗ് ഫുട്‌ബോളിന്റെ ആവേശം വീണ്ടും എത്തുന്ന വേളയില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഗോകുലം കേരള എഫ് സി ടീമുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടി പ്രശംസനീയമായി. ടീം പുതിയ പ്രതീക്ഷ നല്‍കുന്നുവെന്ന് ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീണ്‍ അഭിപ്രായപ്പെട്ടു. മുഖ്യ പരിശീലകന്‍ ബിനോജോര്‍ജ്, ടെക്‌നിക്കല്‍ ഡയറക്ടര്‍ സി എം രഞ്ജിത്, ക്യാപ്റ്റന്‍ സുശാന്ത് മാത്യു, കെ ഡി എഫ് എ വൈ .പ്രസിഡന്റ് കുട്ടിശങ്കരന്‍ എന്നിവരും […]

നാഷണല്‍ പ്രസ് ഡേ ആചരിച്ചു

കോഴിക്കോട് : പി.ആര്‍.ഡിയും കാലിക്കറ്റ് പ്രസ് ക്ലബ്ബും ചേര്‍ന്ന് നാഷണല്‍ പ്രസ് ഡേ ആചരണത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ജേണലിസം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മീഡിയ സെമിനാര്‍ കെ.യു.ഡബ്ല്യൂ.ജെ ജന.സെക്രട്ടറി സി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍ അദ്ധ്യക്ഷനായിരുന്നു. എഴുത്തുകാരന്‍ കെ.ഇ.എന്‍. മുഖ്യപ്രഭാഷണം നടത്തി. മീഡിയ വണ്‍ കോ-ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ ആര്‍. സുഭാഷ് മാധ്യമങ്ങളും ധാര്‍മികതയും എന്ന വിഷയത്തലും കൈരളി ചാനല്‍ മലബാര്‍ റീജണല്‍ ചീഫ് പി.വി. കുട്ടന്‍ അന്വേഷണാത്മക ജേണലിസം എന്ന […]

പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

                      കോഴിക്കോട് : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. നിയുക്ത സംസ്ഥാന പ്രസിഡന്റ കമാല്‍ വരദൂരിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 12 ന് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്. ജില്ലാ പ്രസിഡന്റായി ദേശാഭിമാനിയിലെ കെ. പ്രേമനാഥും സെക്രട്ടറിയായി സിറാജിലെ പി. വിപുല്‍ നാഥും സ്ഥാനമേറ്റു. ട്രഷറര്‍ കെ.സി. റിയാസ് (കേരള […]

ജി.എസ്.ടി : കേന്ദ്ര ഉദ്യോഗസ്ഥരുമായി മുഖാമുഖം നടത്തി

കോഴിക്കോട്‌: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നികുതി സംവിധാനമായ ജി.എസ്.ടി യെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി മുഖാമുഖം സംഘടിപ്പിച്ചു. സെന്ററല്‍ എക്‌സൈസ് ആന്റ് കമ്മീഷണറേറ്റ് സൂപ്രണ്ട് ശ്രീ. പി.ഉണ്ണികൃഷ്ണന്‍ പുതിയ നികുതി സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പരിപാടിയില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ജി.എസ്.ടി. സംബന്ധിച്ച ഔദ്യോഗികഭാഷ്യം അറിയാനും സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാനുമുള്ള അവസരമായി മാറി. പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ്, ജോ. സെക്രട്ടറി കെ.സി. റിയാസ്‌ […]

അടങ്ങാത്ത പ്രതിഷേധം

കോഴിക്കോട് : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  പ്രതിഷേധപ്രകടനം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍ രാജേഷ്, യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.പി രാജേന്ദ്രന്‍, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വ, ഇ.പി. മുഹമ്മദ്(സുപ്രഭാതം) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആവേശമുണര്‍ത്തി പൂക്കളമത്സരം

കോഴിക്കോട് : കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം ആവേശകരമായി കൊണ്ടാടി. ആഘോഷത്തിന് പൊലിമയേകി നിറപകിട്ടോടെ ആവേശകരമായ പൂക്കളമത്സരം നടന്നു. മത്സരത്തില്‍ തേജസ് ടീം ഒന്നാം സ്ഥാനം നേടി. മീഡിയവണ്‍ രണ്ടാം സ്ഥാനവും ദേശാഭിമാനി മൂന്നാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം നേടിയ ദേശാഭിമാനി ടീം