Entries by Calicut Press Club

ഭാഷയെ ജൈവമായി നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് മഹത്തായ പങ്ക് : ടി.ഡി. രാമകൃഷ്ണന്‍

കോഴിക്കോട് : മലയാളമടക്കമുള്ള എല്ലാ ഭാഷകളേയും ജൈവമായി നിലനിര്‍ത്തുന്നതിലും ഭാഷയെ പുരോഗതിയിലേക്ക് നയിക്കുന്നതിലും മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മഹത്തായ പങ്കാണ് നിര്‍വഹിക്കാനുള്ളതെന്ന് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് പ്രസ് ക്ലബ്ബും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ‘ബഹുസംസ്‌കാര മാധ്യമ പ്രവര്‍ത്തനം: അറബി ഭാഷ പദാവലികള്‍’ ഏകദിന ശില്പശാല കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷയെ സജീവവും, ജൈവീകവുമായി നിലനിര്‍ത്തുന്ന തമിഴ് വഴക്കങ്ങളില്‍ മലയാളികള്‍ക്ക് മാതൃകയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വംശീയ […]

ദിവസം മൂന്ന് രൂപ – സാന്ത്വന പരിചരണത്തില്‍ പങ്കാളികളാകാം

ജീവിതാന്ത്യത്തിലെത്തിയ രോഗികളുടെ പരിചരണത്തില്‍ പങ്കാളികളാകാന്‍ അംഗങ്ങളെ കാലിക്കറ്റ് പ്രസ് ക്ലബ് ക്ഷണിക്കുന്നു…..ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എളിയ നിലയില്‍ നിങ്ങള്‍ക്കും കൈകോര്‍ക്കാം…മാറാരോഗങ്ങളുടെ തടവറയില്‍ നാളുകളെണ്ണി കഴിയുന്ന നിരാലംബരായ ആയിരങ്ങളുടെ സാന്ത്വന പരിചരണത്തില്‍ പങ്കാളികളാണെന്ന സംതൃപ്തി അടയാന്‍ ഒരവസരം….. സ്വന്തം വരുമാനത്തില്‍ നിന്നും ഒരു ദിവസം വെറും മൂന്ന് രൂപ മാറ്റിവെക്കാന്‍ നിങ്ങള്‍ സന്നദ്ധമാണോ, സാന്ത്വന പരിചരണം ആവശ്യമായ ഒരു നിര്‍ധന രോഗിക്ക് ദിവസം നാല് മണിക്കൂര്‍ നേരത്തേക്ക് ആശ്വാസം പകരാന്‍ അത് വഴിയൊരുക്കും. കോഴിക്കോട് നിന്ന് തുടങ്ങി പ്രാഥമികാരോഗ്യ രംഗത്ത് […]

കലക്ടര്‍ എന്‍. പ്രശാന്തിന് യാത്രയയപ്പ് നല്‍കി

കോഴിക്കോട്ടുകാരുടെ കലക്ടര്‍ എന്‍.പ്രശന്തിന് കാലിക്കറ്റ് പ്രസ് ക്ലബ് യാത്രയയപ്പ് നല്‍കി. കോഴിക്കോട്ടുകാരുടെ മനസില്‍ ഇടം നേടിയിട്ടുള്ള മുന്‍ കലക്ടര്‍മാര്‍ക്ക് തന്റെയത്ര സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ സാധ്യതകളില്ലായിരുന്നു. എന്നിട്ടും അവരെത്രമാത്രം ജനങ്ങളുടെ മനസില്‍ ഇടം പിടിച്ചു…അവര്‍ക്ക് മുമ്പില്‍ താനെത്രയോ നിസാരനെന്ന് കലക്ടര്‍ എന്‍. പ്രശാന്ത് ചടങ്ങില്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട്ടുകാരുടെ നന്മയാണ് ഏറെ നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തന്നെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ്, ജോ. സെക്രട്ടറി കെ.സി. റിയാസ്, […]

കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ 2016-ലെ തെരുവത്ത് രാമന്‍, കെ.സി. മാധവക്കുറുപ്പ്, പി. ഉണ്ണികൃഷ്ണന്‍, മുഷ്താഖ് അവാര്‍ഡുകള്‍ക്ക് മാധ്യമപ്രവര്‍ത്തകരില്‍നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു.പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ പേരിലുള്ള അവാര്‍ഡ് മികച്ച ഒന്നാം പേജ് രൂപകല്‍പ്പനക്കുള്ളതാണ്്. 10,001 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്നപി.ഉണ്ണികൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ടെലിവിഷന്‍ ചാനലുകളിലെ ഏറ്റവും മികച്ച ജനറല്‍ റിപ്പോര്‍ട്ടിനാണ്. 10,000 രൂപയാണ് അവാര്‍ഡ്. പ്രശസ്ത പത്രപ്രവര്‍ത്തകനായ കെ.സി. മാധവക്കുറുപ്പിന്റെ പേരിലുള്ള അവാര്‍ഡ് അച്ചടിമാധ്യമങ്ങളിലെ ജനറല്‍ റിപ്പോര്‍ട്ടിംഗിനാണ്. 10,001 […]

ഐ.സി.ജെ. 2015-16 ബാച്ചിന്റെ ബിരുദദാനം വിജിലന്‍സ് ഡി.ജി.പി ശ്രീ. ജേക്കബ് തോമസ് നിര്‍വഹിച്ചു

ഐ.സി.ജെ. 2015-16 ബാച്ചിന്റെ ബിരുദദാനം വിജിലന്‍സ് ഡി.ജി.പി ശ്രീ. ജേക്കബ് തോമസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഐ.സി.ജെ ഗവേണിംഗ് കമ്മിറ്റി ചെയര്‍മാന്‍  ശ്രീ. കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. ഐ.സി.ജെ ഡയറക്ടര്‍ ശ്രീ. വി.ഇ. ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.സി.ജെ ഗവേണിംഗ് കമ്മിറ്റി അംഗങ്ങള്‍ കൂടിയായ മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ ശ്രീ. പി.ജെ ജോഷ്വ, മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ ശ്രീ. കാസിം ഇരിക്കൂര്‍ എന്നിവര്‍ സംസാരിച്ചു. ഐ.സി.ജെ ഗവേണിംഗ് കമ്മിറ്റി സെക്രട്ടറി ശ്രീ. എന്‍.രാജേഷ് സ്വാഗതവും ട്രഷറര്‍ പി. […]

കരുതല്‍ ആരോഗ്യ പരിരക്ഷാ പദ്ധതി – ഉദ്ഘാടനം ഇന്ന്

കാലിക്കറ്റ് പ്രസ് ക്ലബ് അംഗങ്ങള്‍ക്കായി തയ്യാറാക്കിയ കരുതല്‍ അപകട ഇന്‍ഷ്യൂറന്‍സ് പദ്ധതി മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സുമായ് ചേര്‍ന്നാണ് പ്രസ് ക്ലബ്ബിന്റെ ഈ പദ്ധതി. 1 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് അംഗങ്ങള്‍ക്കായ് ഒരുക്കുന്നത്. മൊത്തം 3 കോടി രൂപയുടെ പരിരക്ഷയാണ് പദ്ധതിയുടെ ലക്ഷ്യം.