Entries by Calicut Press Club

സ്‌പോര്‍ട്‌സ് ഡേ ദേവഗിരി മൈതാനത്ത്

കായിക മത്സരങ്ങള്‍ക്ക് തുടക്കമായതോടെ പ്രസ് ക്ലബ് കുടുംബോത്സവം ആവേശത്തിലേക്ക്. ‘സ്‌പോര്‍ട്‌സ് ഡേ’ ജനുവരി 15ന് (ഞായറാഴ്ച) ദേവഗിരി കോളേജ് മൈതാനത്ത് നടക്കും. നേരത്തെ ജെ.ഡി.ടി. സ്‌കൂള്‍ മൈതാനമായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. കൂടുതല്‍ സൗകര്യം കണക്കിലെടുത്താണ് വേദിമാറ്റം. 15ന് രാവിലെ 8 മണി മുതല്‍ ദേവഗിരി കോളേജ് മൈതാനത്ത് മത്സരങ്ങള്‍ ആരംഭിക്കും. ഫുട്‌ബോള്‍, ക്രിക്കറ്റ് ഫൈനല്‍ മത്സരങ്ങളാണ് ആദ്യം നടക്കുക. തുടര്‍ന്ന് മറ്റിനങ്ങള്‍.

‘മാന്‍ഹോള്‍’ അണിയറ പ്രവര്‍ത്തകരെ ആദരിച്ചു

കോഴിക്കോട് : കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ (2016) മികച്ച നവാഗത സംവിധായകക്കുളള രജതചകോര പുരസ്്ക്കാരം നേടിയ മാധ്യമ പ്രവര്‍ത്തക കൂടിയായ വിധുവിന്‍സെന്റ്റിനെ ആദരിച്ചു. കാലിക്കറ്റ് പ്രസ്സ്‌ക്ലബ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മാന്‍ഹോള്‍ ചലച്ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ആദരിച്ചു. തുടര്‍ന്ന് നടന്ന സംവാദത്തില്‍ നിരവധി പേര്‍ സംബന്ധിച്ചു. പ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ പങ്ക് വെച്ചു. ദൃശ്യ മാധ്യമപ്രവര്‍ത്തകകൂടിയായ വിധുവിന്റെ ആദ്യ ഫീച്ചര്‍ഫിലിമാണ് ‘മാന്‍ഹോള്‍’. ഐ.എഫ്.എഫ്.കെ യില്‍ മികച്ച മലയാള ചലച്ചിത്രത്തിനുളള ഫിപ്രസ്്കി പുരസ്‌ക്കാരവും മികച്ച നവാഗത സംവിധായികക്കുളള […]

കുടുംബോത്സവം 2017 – കായികോത്സവം ജെ.ഡി.ടിയില്‍…..

കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ ‘കുടുംബോത്സവം 2017’ കുടുംബസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ജനുവരി 12 വ്യാഴാഴ്ച വെള്ളിമാടുകുന്ന് ജെ.ഡി.ടി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ജനുവരി 12ന് ഫുട്ബാള്‍, ക്രിക്കറ്റ് പ്രാഥമിക റൗണ്ട് മത്സരങ്ങളും, സ്‌പോര്‍ട്‌സ് ഡേ ആയ ജനുവരി 15ന് പ്രധാന മത്സരങ്ങളും അരങ്ങേറും. ഫുട്ബാള്‍, ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ ജനുവരി 12ന് രാവിലെ 7ന് ഗ്രണ്ടില്‍ എത്തണം. ഇനിയും പേരു നല്‍കാത്തവര്‍ നാളെ (ജനുവരി 11ന് ബുധനാഴ്ച) വൈകിട്ട് 5ന് മുമ്പായി പ്രസ്‌ക്ലബ്ബില്‍ പേരു നല്‍കേണ്ടതാണ്. […]

ഇനി കുടുംബോത്സവ രാവുകളിലേക്ക്…….!!!

കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് കുടുംബസംഗമം 2017  ജനുവരി 26 ന്…. കോരപ്പുഴയുടെ തീരത്തുള്ള മിയാമി കണ്‍വെന്‍ഷന്‍ സെന്ററാണ് കുടുംബസംഗമ വേദി…     updating………………..

അഴിമതിക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം – ജേക്കബ് തോമസ്

കോഴിക്കോട്: അഴിമതിക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും സമഹത്തില്‍ കാവര്‍നായയുടെ സ്ഥാനം വഹിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു. ഒരുവര്‍ഷം മുമ്പ് വിനോദയാത്രക്കിടെ അരീപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പതങ്കയത്ത് മുങ്ങിമരിച്ച ദീപിക റിപ്പോര്‍ട്ടര്‍ പി.ജിബിന്റെ അനുസ്മരണചടങ്ങില്‍ ‘എഴുത്ത്, വായന, സമൂഹം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷത വിഹിച്ചു. സെക്രട്ടറി എന്‍. രാജേഷ്, ഫാ. ജോസ് വയലട, സജീവന്‍ കല്ലേരി, എസ്. ശ്രീശാന്ത്, പി.വി. ജീജോ, രമേശ് കോട്ടൂളി […]

‘വിമര്‍ശകര്‍,വീദൂഷകര്‍,വിപ്ലവകാരികള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്: എന്‍.പി രാജേന്ദ്രന്‍ രചിച്ച ‘വിമര്‍ശകര്‍,വീദൂഷകര്‍,വിപ്ലവകാരികള്‍’ എന്ന പുസ്തകം പുറത്തിറങ്ങി. പ്രസ്‌ക്ലബ് ഹാളില്‍ മലയാള മനോരമ എഡിറ്റേറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പ്രകാശനം ചെയ്തു. പത്രങ്ങളില്‍ കോളങ്ങള്‍ എഴുതുന്നത് കോളമിസ്റ്റാണെന്ന് അംഗീകരിക്കാത്ത സമൂഹം ഇന്ന് വളര്‍ന്നുവരുന്നുണ്ടെന്നും, മലയാള പത്രങ്ങളില്‍ കോളങ്ങള്‍ എത്രകാലമുണ്ടാകുമെന്നും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കാലികറ്റ് പ്രസ്‌ക്ലബ് പ്രസ്ഡന്‍ഡ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. മാതൃഭൂമി എഡിറ്റര്‍ എം കേശവ മേനോന്‍ പുസ്തകം ഏറ്റുവാങ്ങി.എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ സംസാരിച്ചു. ഡോ. കെ ശ്രീകുമാര്‍ പുസ്തകം പരിചയപ്പെടുത്തി. […]

‘വിമര്‍ശകര്‍, വിദൂഷകര്‍, വിപ്ലവകാരികള്‍’ പുസ്തകപ്രകാശനം

മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.പി. രാജേന്ദ്രന്‍ രചിച്ച ‘വിമര്‍ശകര്‍, വിദൂഷകര്‍, വിപ്ലവകാരികള്‍’ എന്ന പുസ്തകം ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. മലയാള പത്രപംക്തിയുടെ ചരിത്രമാണ് ഈ കൃതിയില്‍ അനാവരണം ചെയ്യുന്നത്. കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ മുതല്‍ അടുത്തകാലം മലയാള പ്രസിദ്ധീകരണങ്ങളില്‍ പംക്തിലേഖനങ്ങള്‍ എഴുതിയ അമ്പതിലേറെ മണ്‍മറഞ്ഞ എഴുത്തുകാരെ വരെ പരിചയപ്പെടുത്തുന്ന കൃതിയില്‍ അവരുടെയെല്ലാം പ്രതിഭ വെളിവാക്കുന്ന ലേഖനങ്ങള്‍ സമാഹരിച്ചിട്ടുണ്ട്. മാധ്യമ മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പുള്ള ഈ കൃതിയുടെ പ്രകാശനം കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുകയാണ്. […]

പി.പി. അബൂബക്കറിന് യാത്രയയപ്പ് നല്‍കി

കോഴിക്കോട് :  ദേശാഭിമാനിയില്‍ നിന്ന് വിരമിച്ച കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആദ്യകാല നേതാക്കളിലൊരാളും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐ.സി.ജെ.) സ്ഥാപക സെക്രട്ടറിയുമായ പി.പി. അബൂബക്കറിന് പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.  കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനും മുതിര്‍ന്ന  പത്രപ്രവര്‍ത്തകനുമായ എന്‍.പി. രാജേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ. പി.പി. അബൂബക്കര്‍ 36 വര്‍ഷത്തെ സേവനത്തിന് ശേഷം ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ സ്ഥാനത്ത് നിന്നാണ് നവംബര്‍ […]

മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് ഓണ്‍ലൈനായി അപേക്ഷിക്കാം

മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് ഓണ്‍ലൈനായി അപേക്ഷിക്കാം *ഓണ്‍ലൈനായി അപേക്ഷിച്ച് ഡിസംബര്‍ 13നകം പ്രിന്റ് ഔട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം 2017-ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് ഓണ്‍ലൈനായി അപേക്ഷിക്കാംഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷ ഡിസംബര്‍ നാലു മുതണ്‍ പി.ആര്‍.ഡി വെബ് സൈറ്റായ www.prd.kerala.gov.in മുഖേന സമര്‍പ്പിക്കാം. അപേക്ഷ പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷില്‍ മാത്രമാണ്. പുതുക്കലിന് അപേക്ഷിക്കുന്നവര്‍ പാലിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങള്‍ ആദ്യ പേജിലുണ്ടാവും.നിലവില്‍ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് കാര്‍ഡ് ലഭിച്ചവരാണ് ഇത്തവണ പുതുക്കാന്‍ അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ വഴി […]