Entries by Calicut Press Club

മീഡിയ വണ്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാവില്ല- കെ.യു.ഡബ്ല്യൂ.ജെ.

കോഴിക്കോട് : മീഡിയ വണ്‍ ന്യൂസ് ചാനലില്‍ നിന്ന് 36 സ്ഥിരം ജീവനക്കാരെ ഏകപക്ഷീയമായി പിരിച്ചുവിട്ടതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അതിശക്തമായി പ്രതിഷേധിക്കുന്നു. ജില്ലാ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടന്ന സമവായ ചര്‍ച്ചയിലെ വ്യവസ്ഥകള്‍ ധിക്കരിച്ചുകൊണ്ടാണ് ഇന്ന് (2016 ഡിസംബര്‍ ഒന്ന്) മീഡിയവണ്‍ മാനേജ്‌മെന്റ് പുറത്താക്കല്‍ നോട്ടീസ് നല്‍കിയത്. ഇത് തീര്‍ത്തും നിയമ വിരുദ്ധമാണ്. തൊഴിലാളികളുടെയും യൂണിയന്റെയും ഭാഗം കേള്‍ക്കാന്‍ പോലും തയ്യാറാകാതെയാണ് മാനേജ്‌മെന്റ് നടപടികളിലേക്ക് പ്രവേശിച്ചത്. തൊഴില്‍പരമായിട്ടുള്ള എന്തെങ്കിലും പോരായ്മകളുടെ പേരിലോ തൊഴില്‍ വൈദഗ്ധ്യം ഇല്ലായ്മ […]

ഡിസംബര്‍ 14 ന് ഹൈക്കോടതിയിലേക്ക് സംയുക്ത ട്രേഡ് യൂണിയന്‍ മാര്‍ച്ച്

കൊച്ചി : കോടതികളിലെ മാധ്യമ വിലക്കിനെതിരെ ഡിസംബര്‍ 14 ന് ഹൈക്കോടതി മാര്‍ച്ച്. സംയുക്ത ട്രേഡ് യൂണിയന്‍ സമിതി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ടൗണ്‍ ഹാളില്‍ ചേര്‍ന്ന തൊഴില്‍ സ്വാതന്ത്ര്യ സംരക്ഷണ കണ്‍വെന്‍ഷനിലാണ് ആഹ്വാനം. കണ്‍വെന്‍ഷന്‍ പ്രൊഫ എം കെ സാനു ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡോ. കെ വി തോമസ്, […]

ട്രേഡ് യൂണിയനുകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ഇന്ന് എറണാകുളത്ത്

കോഴിക്കോട്‌ : കോടതികളിലെ മാധ്യമവിലക്കിനെതിരെ, തൊഴിലിടങ്ങളിലെ കയ്യേറ്റത്തിനെതിരെ, അറിയാനുള്ള അവകാശം സംരക്ഷിക്കാന്‍ തുടങ്ങി മുദ്രാവാക്യങ്ങളുയര്‍ത്തി സംയുക്ത ട്രേഡ് യൂണിയനും കേരള പത്രപ്രവര്‍ത്തക യൂണിയനും നേതൃത്വം നല്‍കുന്ന തൊഴില്‍ സ്വാതന്ത്ര സംരക്ഷണ കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് 3 ന് എറണാകുളത്ത്. ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്നു.

ഹൈകോടതി സര്‍ക്കുലര്‍ ഗുണകരമല്ല – കേരള പത്രപ്രവര്‍ത്തക യൂണിയന്‍

തൃശൂര്‍: ഹൈകോടതി പുറത്തിറക്കിയ സര്‍ക്കുലര്‍ സുഗമമായ മാധ്യമ പ്രവര്‍ത്തനത്തിന് ഗുണകരമാകില്‌ളെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഇത് സഹായിക്കൂ. ഇത്തരം നിയമങ്ങള്‍ വെച്ച് ഹൈകോടതി റിപ്പോര്‍ട്ടിങ് നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കില്ല. സുഗമമായ മാധ്യമപ്രവര്‍ത്തനത്തിന് ആവശ്യമായ നിയമമാകണം ഹൈകോടതി നടപ്പാക്കേണ്ടത്. ഇത്തരം നിയന്ത്രണങ്ങളിലൂടെയുള്ള വിലക്കുകള്‍ക്ക് കേരള സമൂഹമാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിഭാഷകരുടെ ആവശ്യങ്ങള്‍ മാത്രം അംഗീകരിച്ചാണ് ഹൈകോടതി […]

 ആര്‍.കെ നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചിച്ചു 

കോഴിക്കോട്: പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍.കെ നമ്പ്യാരുടെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. സോഷ്യലിസ്റ്റ് ചിന്താധാരയുടെ അനുകര്‍ത്താവായ നമ്പ്യാര്‍ പത്രപ്രവര്‍ത്തനം സത്യസന്ധമായ സേവനമായി കണ്ട വ്യക്തിത്വമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. തേജസ് എഡിറ്റര്‍ എന്‍.പി ചെക്കുട്ടി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി.എം.കെ പണിക്കര്‍, ഹരിദാസന്‍ പാലയില്‍, കെ.പി വിജയകുമാര്‍, മമ്മദ് കോയ കെ […]

ജേണലിസം പി.ജി. ഡിപ്ലോമ: ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ്‌ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐ.സി.ജെ) 2015-’16 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. 1200-ല്‍ 947 മാര്‍ക്ക് ലഭിച്ച കെ. അനൂപ്ദാസിനാണ്് ഒന്നാം റാങ്ക്. 895 മാര്‍ക്കോടെ ഡിജോ ജാക്‌സണ്‍ രണ്ടാം റാങ്കിനര്‍ഹനായി. പരീക്ഷാഫലം www.icjcalicut.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കോണ്‍വൊക്കേഷന്‍ സംബന്ധിച്ച വിവരം വിദ്യാര്‍ത്ഥികളെ നേരിട്ട് അറിയിക്കും. മാര്‍ക്ക് ലിസ്റ്റ് നവംബര്‍ 1 മുതല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലഭിക്കും.

‘ടര്‍ബുലന്റ് ലെന്‍സ്’ പ്രദര്‍ശനം സമാപിച്ചു

കോഴിക്കോട് :  കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പത്രസ്ഥാപനങ്ങളിലെ 38 ഫോട്ടോഗ്രാഫര്‍മാരുടെ തിരഞ്ഞെടുത്ത 120 വാര്‍ത്താ ചിത്രങ്ങളടങ്ങിയ ‘ടര്‍ബുലന്റ് ലെന്‍സ്’ പ്രദര്‍ശനം സമാപിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനചിത്രങ്ങളടങ്ങിയ ബ്ലോഗിന്റെ calicutphotos.blogspot.in പ്രകാശനത്തോടെയായിരുന്നു സമാപനം. കഴിഞ്ഞ പ്രദര്‍ശനത്തിലെയും കൂടി 250ഓളം ഫോട്ടോകളാണ് ബ്ലോഗിലുണ്ടാകുക. സംഭവങ്ങളുടെ ത്രിമാനതലങ്ങള്‍ വാക്കുകള്‍ക്കപ്പുറത്തേക്ക് എത്തിക്കുന്ന മികച്ച ചിത്രങ്ങളാണ് ബ്ലോഗിലുള്ളത്. ഫോട്ടോജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് ഈ ചിത്രങ്ങള്‍ പഠനത്തിനു ഏറെ പ്രയോജകരമായിരിക്കുമെന്നു കഴിഞ്ഞ ദിവസം പ്രദര്‍ശനം കണ്ടിറങ്ങിയ മന്ത്രി […]

സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കോടതിയില്‍ മാധ്യമ സ്വാതന്ത്ര്യം തടയുന്നത് നിയമ ലംഘനമാണ്. അഭിഭാഷകര്‍ അതിരുവിട്ടാല്‍ അത് തടയാന്‍ സര്‍ക്കാറിന് ഇടപെടേണ്ടി വരും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ അമ്പത്തിനാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല. കോടതി ഈ രാജ്യത്തിന്റേതാണ്. ജുഡീഷ്യറിക്കാണ് കോടതി നടത്തിപ്പിന്റെ അവകാശം. ആ അവകാശം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല മുഖ്യമന്ത്രി പറഞ്ഞു. പത്ര നടത്തിപ്പ് രാജ്യ സേവനമായിരുന്നു. ഇന്നത് ബിസിനസായി മാത്രം മാറുന്നു. പത്രപ്രവര്‍ത്തനത്തിലും […]

‘ടര്‍ബുലന്റ് ലെന്‍സ്’ ലളിത കലാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വാര്‍ത്താ ചിത്ര പ്രദര്‍ശനം ‘ടര്‍ബുലന്റ് ലെന്‍സ്’ ലളിത കലാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീനിവാസന്റെ ഫോട്ടോ എടുത്തുകൊണ്ട് പുനലൂര്‍ രാജന്‍ ‘ടര്‍ബുലന്റ് ലെന്‍സ്’ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അധ്യക്ഷനായിരുന്നു. എക്‌സിബിഷന്‍ കണ്‍വീനര്‍ റസല്‍ ഷാഹുല്‍ പ്രദര്‍ശനത്തെ കുറിച്ച് ആമുഖപ്രഭാഷണം നടത്തി. ആര്‍ട്ടിസ്റ്റ് ശരത്ചന്ദ്രന്‍ ആശംസ അറിയിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും കണ്‍വീനര്‍ രാജേഷ് മേനോന്‍ നന്ദിയും പറഞ്ഞു. […]

കോടതിയിലെ മാധ്യമവിലക്കിന് ജഡ്ജിമാര്‍ക്കും പങ്ക്: ഡോ. സെബാസ്റ്റിയന്‍ പോള്‍

കോഴിക്കോട്: കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനു പിന്നില്‍ ജഡ്ജിമാര്‍ക്കും പങ്കുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍. രാജ്യചരിത്രത്തിലില്ലാത്ത രീതിയിലുള്ള മാധ്യമ വിലക്കിന് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണ്.  കോടതികളിലെ മാധ്യമ വിലക്കിനെതിരേ മാധ്യമ പ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റ്യന്‍ പോള്‍. ഭരണനിര്‍വഹണവും നീതിന്യായ വ്യവസ്തയും ഇന്ന് മാധ്യമപ്രവര്‍ത്തനത്തിനെതിരാണ്. മാധ്യമപ്രവര്‍ത്തകരുടെ അസാന്നിധ്യം മന:സമാധാനമുണ്ടാക്കുന്നുണ്ടെന്നാണ് ഒരു യോഗത്തില്‍ ഹൈകോടതിയിലെ […]