* നിര്‍മിത ബുദ്ധിയും തൊഴില്‍ വെല്ലുവിളികളും* എന്ന വിഷയത്തില്‍ ശ്രീ. അഡ്വ.തമ്പാന്‍ തോമസ് പ്രഭാഷണം നടത്തുന്നു.

IMG-20180726-WA0004* നിര്‍മിത ബുദ്ധിയും തൊഴില്‍ വെല്ലുവിളികളും*
*പ്രഭാഷണം*

*ശ്രീ. അഡ്വ.തമ്പാന്‍ തോമസ്*
( സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍, പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവ്)

ശനി (ജൂലൈ 28 ) 3.00 ന്
പ്രസ് ക്ലബ്ബ് ഹാളില്‍

ജനീവയില്‍ ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര തൊഴില്‍ സംഘടനാ കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ചുരുക്കം വ്യക്തികളിലൊരാളാണ് തമ്പാന്‍ തോമസ്. കണ്‍വെന്‍ഷനില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) എന്ന വിഷയം വളരെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു

കെ പ്രേമനാഥ് (പ്രസിഡന്റ്)
പി വിപുല്‍നാഥ് (സെക്രട്ടറി)

കേരള പത്ര പ്രവര്‍ത്തക യൂണിയന്‍
(കെ യു ഡബ്ല്യു ജെ)
കോഴിക്കോട് ജില്ലാ കമ്മിറ്റി

കാലിക്കറ്റ് പ്രസ് ക്ലബ്ബ് അനുശോചിച്ചു

കോഴിക്കോട് : വെള്ളപ്പൊക്കദുരിതം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മരണപ്പെട്ട മാതൃഭൂമി ന്യൂസ് സംഘത്തിലെ കെ.കെ. സജിയുടേയും ബിബിന്‍ബാബുവിന്റേയും വിയോഗത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ അനുശോചനയോഗം ചേര്‍ന്നു. യോഗത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.പ്രേമനാഥ് അധ്യക്ഷതവഹിച്ചു. കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍, ജില്ലാ വൈസ് പ്രസിഡണ്ട് ടി.എച്ച്. വത്സരാജ്, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ. മധു, മലയാള മനോരമ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി.ജെ. ജോഷ്വ, മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ ആര്‍. ഗിരീഷ് കുമാര്‍, മംഗളം ബ്യൂറോ ചീഫ് എം. ജയതിലകന്‍, ന്യൂസ് 18 കേരള ബ്യൂറോ ചീഫ് മുഹമ്മദ് ഷഹീദ്, ജയ്ഹിന്ദ് ടിവി ബ്യൂറോ ചീഫ് വി. അജയകുമാര്‍, മാതൃഭൂമി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ഇ.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംവിധായകന്‍ ജയരാജുമായി മീറ്റ് ദ പ്രസ് പരിപാടി നടത്തി

jayaraj-directorകോഴിക്കോട് – കാലിക്കറ്റ് പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമായി ‘ഭയാനകം’ സിനിമ സംവിധായകന്‍ ജയരാജുമായി മീറ്റ് ദ പ്രസ് പരിപാടി നടത്തി.

 

updating…

ലെജൻഡ്സ് കപ്പ്: മേയേഴ്സ് ടീമും ഐ സി ജെയും ചാമ്പ്യൻമാർ

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ കോഴിക്കോട്ടെ മാധ്യമ പ്രവർത്തകരും. കാലിക്കറ്റ് പ്രസ് ക്ലബ്ബും കോഴിക്കോട് ലെജൻഡ്സ് സ്പോർട്സ് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ലെജൻഡ്സ് ലോകകപ്പിൽ ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് നയിച്ച മേയേഴ്സ് ടീമും പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം & കമ്മ്യൂണിക്കേഷൻ ടീമും ജേതാക്കളായി.
സെലിബ്രിറ്റി വിഭാഗത്തിൽ കളക്ടേഴ്സ് ടീമിനെ മൂന്നിനെതിരെ ആറ് ഗോളുകൾക്ക് മേയേഴ്സ് ടീം തോൽപ്പിച്ചാണ് ജേതാക്കളായത്.
മാധ്യമ പ്രവർത്തകരുടെ വിഭാഗത്തിൽ ഫോട്ടോഗ്രഫേഴ്സ് ടീമിനെ പരാജയപ്പെടുത്തിയാണ് പ്രസ് ക്ലബ്ബ് ഐ സി ജെ ടീം കിരീടം ചൂടിയത്.
ടൂർണമെൻറ് രാവിലെ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ കളക്ടർ യു വി ജോസ്, ഐ എസ് എൽ താരം ടി പി രഹനേഷിന് പന്ത് തട്ടികൊണ്ട് സെലിബ്രിറ്റി മത്സരം ഉദ്ഘാടനം ചെയ്തു.
എം കെ രാഘവൻ എം പി മുഖ്യാതിഥിയായിരുന്നു. കേരള മീഡിയ അക്കാദമി മുൻ ചെയർമാൻ എൻ പി രാജേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ലെജൻഡ്സ് മാനേജിംഗ് ഡയറക്ടർമാരായ കെ ഷറഫുദ്ദീൻ, ഷിഹാബ്, മലബാർ ഹോസ്പിറ്റൽ എം ഡി ഡോ. മില്ലി മോണി, പെലോടൺ എം ഡി റോസിക് ഉമർ, പ്രസ് ക്ലബ്ബ് പ്രസിഡൻറ് കെ പ്രേമനാഥ്, സെക്രട്ടറി പി വിപുൽ നാഥ്, ട്രഷറർ കെ സി റിയാസ്, ജോയിൻറ് സെക്രട്ടറിമാരായ സി പി എം സഈദ്, പൂജ നായർ, മുൻ സെക്രട്ടറി എൻ രാജേഷ്, മധുസൂദനൻ കർത്ത, എ ജയേഷ് കുമാർ പ്രസംഗിച്ചു.
ഐ എസ് എൽ താരം ഷഹിൻലാൽ, യുവമോർച്ച സംസ്ഥാന സമിതി അംഗം ടി റനീഷ് എന്നിവർ സെലിബ്രിറ്റി മത്സരത്തിന് ആവേശം പകർന്നു.

ടൂർണമെന്റ് അവാർഡുകൾ:

പ്ലെയർ ഓഫ് ദ ടൂർണമെന്റ് – ദിപിൻ (ഐ സി ജെ )

ടോപ് സ്കോറർ – ഹാറൂൺ റഷീദ് (സുപ്രഭാതം)

മികച്ച ഗോളി : ആമിർ (ഐ സി ജെ)

ഫൈനലിലെ മാൻ ഓഫ് ദ മാച്ച് : മുഹമ്മദ് ജാസ് (ഐ സി ജെ )

മികച്ച പ്ലേ മേക്കർ : രോഹിത് (ഫോട്ടോഗ്രഫേഴ്സ് ടീം)

എമർജിംഗ് പ്ലെയർ : ആസിഫ് ( തത്സമയം )

മോട്ടിവേഷൻ പ്ലെയർ : ഹാഷിം ( ഫോട്ടോ ഗ്രഫേഴ്സ്)

ഫെയർപ്ലേ പുരസ്കാരം : ചാനൽ കാമറാ ടീം

മാധ്യമ പ്രവര്‍ത്തക ലീലാമേനോന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് അനുശോചിച്ചു

കോഴിക്കോട് : പ്രമുഖ മാധ്യമ പ്രവര്‍ത്തക ലീലാമേനോന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് അനുശോചിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ് ട്രഷറര്‍ കെസി റിയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
സുപ്രീംകോടതിയുടെ വിധി പ്രസ്താവനകളില്‍ പോലും ലീലാമേനോന്റെ റിപോര്‍ട്ടുകള്‍ പരാമര്‍ശിക്കപ്പെട്ടു. 1982-ലെ വൈപ്പിന്‍ വിഷമദ്യ ദുരന്തം, തോപ്പുംപടി പെണ്‍വാണിഭം,സൂര്യനെല്ലി കേസ്, നിലമ്പൂരില്‍ വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിതരായ സ്ത്രീകളെക്കുറിച്ച് തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമായിരുന്നു.
കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി പി വിപുല്‍നാഥ് സ്വാഗതം പറഞ്ഞു. കെ പ്രേംനാഥ് അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, എന്‍പി രാജേന്ദ്രന്‍, പിജെ ജോഷ്വാ, പി ദാമോദരന്‍, ടി വിജയന്‍, പി ഷിമിത്ത്, പി ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

നിപ: സമൂഹ സുരക്ഷയും മാധ്യമ ജാഗ്രതയും ക്ലാസ്സും സംവാദവും നടന്നു

കോഴിക്കോട്: നിപ്പ വൈറസ് ബാധ പകരുന്നത് വലിപ്പമേറിയ സ്രവങ്ങളില്‍ നിന്നാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ.ജി അരുണ്‍കുമാര്‍. കാലിക്കറ്റ് പ്രസ് ക്ലബില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിപ്പ വൈറസ് ബാധിച്ചവര്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് ഉമിനീര്‍ പോലുള്ള സ്രവങ്ങള്‍ തെറിക്കാന്‍ സാധ്യതയുള്ളത്. ഇത് ഒര മീറ്ററിലധികം പോവില്ല. ചെറിയ കണങ്ങളില്‍ നിപ്പ വൈറസിന് അതിജീവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിപ്പ ബാധിച്ച് മരിച്ച 17 പേരില്‍ 16 പേര്‍ക്കും വൈറസ് ബാധയുണ്ടായത് ആദ്യം മരിച്ച സാബിത്തില്‍ നിന്നാകാമെന്നാണ് നിഗമനം. ഇതുവരെ സംഭവിച്ച നിപ്പ വൈറസ് മരണം, സാഹചര്യങ്ങള്‍, സംഭവങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് ഈ നിഗമനം. രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പാണ് ഇവര്‍ക്കെല്ലാം പകര്‍ന്നത്. രണ്ടാംഘട്ടത്തില്‍ ഒരാള്‍ക്കു മാത്രമാണ് രോഗം ബാധിച്ചത്.

പനി മൂര്‍ഛിക്കുന്ന സമയത്തു മാത്രമേ വൈറസ് പകരുകയുള്ളൂ. കടുത്ത പനി ആരംഭിച്ച് 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ പുറത്തുവരുന്ന ശരീരസ്രവങ്ങളിലൂടെയാണ് ഇത് പകരുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കു മാത്രമേ പകരാന്‍ സാധ്യതയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി പി. വിപുല്‍നാഥ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.പ്രേമനാഥ് അധ്യക്ഷനായിരുന്നു. ആരോഗ്യവകുപ്പ് മാസ്മീഡിയ കോര്‍ഡിനേറ്റര്‍, മീഡിയ കോര്‍ഡിനേറ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലപ്പുറം സംഭവം: യൂണിയന്‍ പ്രതിഷേധ യോഗം നടത്തി

കോഴിക്കോട് : മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി ഫോട്ടോഗ്രാഫറെ ആര്‍ എസ് എസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പ്രേമനാഥ് അധ്യക്ഷനായിരുന്നു. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുഹാദാണ് ആക്രമണത്തിനിരയായത്.
പ്രസ് ക്ലബ്ബിനകത്തേക്ക് കയറി മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്തത് ഗൗരവമേറിയ വിഷയമാണ്. മാധ്യമസ്വാതന്ത്രത്തിന് നേരെയുള്ള കടന്നു കയ്യേറ്റമാണിത്. ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ തടയാന്‍ മാധ്യമപ്രവര്‍ത്തകരെ ഇല്ലാത്താക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കേരളീയ സമൂഹത്തില്‍ നടുക്കമുണ്ടാക്കിയ സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി പി വിപുല്‍നാഥ്, ട്രഷറര്‍ കെ സി റിയാസ്, സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രഞ്ജിത്, ജോയിന്റ് സെക്രട്ടറി സി പി എം സഈദ് ,  ഫസ്‌ന ഫാത്തിമ, ഇ പി മുഹമ്മദ്, വാസുദേവന്‍ കുപ്പാട്ട്, എ വി ഫര്‍ദിസ്, ഹാഷിം എളമരം, മുസ്തഫ പി എറക്കല്‍, എ പി ഇസ്മായില്‍,  സി പി ബിനീഷ്   എന്നിവര്‍ സംസാരിച്ചു.

ജേര്‍ണലിസ്റ്റ് വോളി: കാലിക്കറ്റ് പ്രസ് ക്ലബ്ബ് ടീം പ്രഖ്യാപനവും ജേഴ്‌സി പ്രകാശനവും നടന്നു

kannuril natakkunna jounalist volly ball tournamentinulla jercy sai coch augetine captionsasidharanu nalki prakasanam cheyyunnu KS PRAVEEN KUMAR 2018 APRIL

കാലിക്കറ്റ് പ്രസ് ക്ലബ്ബ് വോളിബോള്‍ ടീമിന്റെ ജഴ്‌സി പ്രകാശനം ക്യാപ്റ്റന്‍ ഇ ശശിധരന് ജഴ്‌സി നല്‍കിക്കൊണ്ട് സായി കേന്ദ്രം സീനിയര്‍ കോച്ച് ടി എ അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു

കോഴിക്കോട്:  കണ്ണൂരില്‍ നടക്കുന്ന ജേര്‍ണലിസ്റ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് പ്രസ് ക്ലബ്ബ് ടീം പ്രഖ്യാപനവും ജേഴ്‌സി പ്രകാശനവും നടന്നു. കോഴിക്കോട് സായി കേന്ദ്രം സീനിയര്‍ കോച്ച് ടി എ അഗസ്റ്റിന്‍ ജേഴ്‌സി പ്രകാശനം ചെയ്തു. ടീം കോച്ച് മണിയൂര്‍ രാജന്‍ ടീം പ്രഖ്യാപനം നടത്തി. ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രേമനാഥ് അധ്യക്ഷനായി. എസ് ഡി ശ്രീജിത്ത്, ഇ ശശിധരന്‍, കെ പി സജീവന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി വിപുല്‍നാഥ് സ്വാഗതവും ട്രഷറര്‍ കെ സി റിയാസ് നന്ദിയും പറഞ്ഞു. ടീം: ഇ ശശിധരന്‍(മാതൃഭൂമിക്യാപ്റ്റന്‍), എന്‍ പി സക്കീര്‍(എന്‍ഡിടിവി വൈസ് ക്യാപ്റ്റന്‍), വി കെ സുധീര്‍കുമാര്‍(ദേശാഭിമാനി), കെ പി സജീവന്‍(മെട്രോ വാര്‍ത്ത), പി സി സക്കീര്‍, കെ ടി ലത്തീഫ്, അനീസ്(മാധ്യമം), കെ എം ബൈജു(മാതൃഭൂമി), ആദര്‍ശ് ലാല്‍(സിറാജ്), സുരേഷ് മാമ്പള്ളി(സുപ്രഭാതം), വി നജീബ്(ചന്ദ്രിക), എ ജയേഷ്‌കുമാര്‍(മംഗളം).

ആവേശമായി മുംബൈ യാത്ര

20180331_171103 ALL (1) ALL (2) ALL (4)

 

ഫോട്ടോ ആല്‍ബം…………updating…

തൊഴില്‍ സുരക്ഷ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ പത്രപ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും പ്രതിഷേധം

KUWJ 1 KUWJ 4 KUWJ 2

updating..