നാഷണല്‍ പ്രസ് ഡേ ആചരിച്ചു
കോഴിക്കോട് : പി.ആര്.ഡിയും കാലിക്കറ്റ് പ്രസ് ക്ലബ്ബും ചേര്‍ന്ന് നാഷണല്‍ പ്രസ് ഡേ ആചരണത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ജേണലിസം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മീഡിയ സെമിനാര്‍ കെ.യു.ഡബ്ല്യൂ.ജെ ജന.സെക്രട്ടറി സി. നാരായണന് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍ അദ്ധ്യക്ഷനായിരുന്നു. എഴുത്തുകാരന് കെ.ഇ.എന്‍. മുഖ്യപ്രഭാഷണം നടത്തി. മീഡിയ വണ്‍ കോ-ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ ആര്. സുഭാഷ് മാധ്യമങ്ങളും ധാര്‍മികതയും എന്ന വിഷയത്തലും കൈരളി ചാനല്‍ മലബാര്‍ റീജണല്‍ ചീഫ് പി.വി. കുട്ടന് അന്വേഷണാത്മക ജേണലിസം എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി. വിപുല്‍നാഥ് സ്വാഗതവും ട്രഷറര്‍ കെ.സി. റിയാസ് നന്ദിയും പറഞ്ഞു.