ജി.എസ്.ടി : കേന്ദ്ര ഉദ്യോഗസ്ഥരുമായി മുഖാമുഖം നടത്തി

Press Club GSTകോഴിക്കോട്‌: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നികുതി സംവിധാനമായ ജി.എസ്.ടി യെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി മുഖാമുഖം സംഘടിപ്പിച്ചു. സെന്ററല്‍ എക്‌സൈസ് ആന്റ് കമ്മീഷണറേറ്റ് സൂപ്രണ്ട് ശ്രീ. പി.ഉണ്ണികൃഷ്ണന്‍ പുതിയ നികുതി സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പരിപാടിയില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ജി.എസ്.ടി. സംബന്ധിച്ച ഔദ്യോഗികഭാഷ്യം അറിയാനും സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാനുമുള്ള അവസരമായി മാറി. പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ്, ജോ. സെക്രട്ടറി കെ.സി. റിയാസ്‌ എന്നിവര്‍ സംബന്ധിച്ചു.

അടങ്ങാത്ത പ്രതിഷേധം

21368769_1579929998748932_6677713571653833087_o

കോഴിക്കോട് : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  പ്രതിഷേധപ്രകടനം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍ രാജേഷ്, യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.പി രാജേന്ദ്രന്‍, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വ, ഇ.പി. മുഹമ്മദ്(സുപ്രഭാതം) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആവേശമുണര്‍ത്തി പൂക്കളമത്സരം

കോഴിക്കോട് : കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം ആവേശകരമായി കൊണ്ടാടി. ആഘോഷത്തിന് പൊലിമയേകി നിറപകിട്ടോടെ ആവേശകരമായ പൂക്കളമത്സരം നടന്നു. മത്സരത്തില്‍ തേജസ് ടീം ഒന്നാം സ്ഥാനം നേടി. മീഡിയവണ്‍ രണ്ടാം സ്ഥാനവും ദേശാഭിമാനി മൂന്നാം സ്ഥാനവും നേടി.

1 st prize Pookalamalsaram

ഒന്നാം സ്ഥാനം നേടിയ തേജസ് ടീം

2 nd prize pookalamalsaram

രണ്ടാം സ്ഥാനം നേടിയ മീഡിയവണ്‍ ടീം

3rd prize Pookalamalsaram

മൂന്നാം സ്ഥാനം നേടിയ ദേശാഭിമാനി ടീം

സ്വപ്‌നം പൂവണിഞ്ഞു….

21167374_1435366963226829_2580436963296940901_o 21192229_1437067389720716_7566612642348446237_n

കോഴിക്കോട് : കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു പ്രസ് ക്ലബില്‍ ലിഫ്റ്റ വരുക എന്നത്. പ്രസ് ക്ലബിന്റെ പല കാലത്തെ സാരഥികളുടെ ശ്രമത്തിനൊടുവില്‍ ലിഫ്റ്റ എന്ന ആ സ്വപ്‌നം പൂവണിഞ്ഞു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എം.കെ. രാഘവന്‍ എം.പി., ഡോ.എം.കെ.മുനീര്‍ എം.എല്‍.എ., ആര്‍ക്കിടെക്ട് പ്രശാന്ത്, പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ്, വൈസ് പ്രസിഡണ്ട് ഇ.പി. മുഹമ്മദ്, ജോ. സെക്രട്ടറി കെ.സി. റിയാസ്, ട്രഷറര്‍ പി.വിപുല്‍നാഥ്, നിയുക്ത പ്രസ് ക്ലബ് പ്രസിഡണ്ട് പ്രേമനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സ്വപ്‌നം പൂവണിയുന്നു…ലിഫ്റ്റ്‌എന്ന സ്വപ്‌നം കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ യാഥാര്‍ത്ഥ്യമാവുന്നു.

Pressclub invitationpressclub invitation inner

കോഴിക്കോട്‌ : ലിഫ്റ്റ് എന്ന സ്വപ്‌നം കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ യാഥാര്‍ത്ഥ്യമാവുന്നു. പുതുതായി സ്ഥാപിച്ച ലിഫ്റ്റിന്റേയും നവീകരിച്ച പ്രസ്‌ക്ലബ്ബ് കെട്ടിടത്തിന്റേയും ഉദ്ഘാടനം 2017 ആഗസ്റ്റ് 31ന് ഉച്ചയ്ക്ക് 12 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിക്കും. ശ്രീ. എം.കെ.രാഘവന്‍ എം.പി., എം.എല്‍.എ മാരായ ശ്രീ.എ.പ്രദീപ്കുമാര്‍, ഡോ. എം.കെ.മുനീര്‍, കെ.യു.ഡബ്ല്യൂ.ജെ പ്രസിഡന്റ് പി.എ. അബ്ദുള്‍ ഗഫൂര്‍, ജന.സെക്രട്ടറി സി.നാരായണന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഈ ധന്യമുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍ എല്ലാ അംഗങ്ങളേയും ക്ഷണിക്കുന്നു.

ആവേശമായി ക്യാപ്റ്റന്‍സ് കപ്പ് ഫുട്‌ബോള്‍

കോഴിക്കോട്: മുന്‍ ഇന്ത്യന്‍ നായകന്‍ വി.പി സത്യന്റെ ഓര്‍മദിനമായ ജൂലൈ 18ന് കാലിക്കറ്റ് പ്രസ് ക്ലബും വി.പി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി മാധ്യമ
പ്രവര്‍ത്തകനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മലയാള സിനിമയായ ക്യാപ്റ്റന്റെ് ശില്‍പ്പികളും സംഘടിപ്പിച്ച ക്യാപ്റ്റന്‍സ് കപ്പ് ഫുട്‌ബോള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്നു. ക്യാപ്റ്റന്‍ സിനിമയിലെ നായകനായ ജയസൂര്യയുടെ നേതൃത്വത്തിലുളള ക്യാപ്റ്റന്‍സ് ഇലവനും കാലിക്കറ്റ് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകന്‍ വി.പി ഷാജിയുള്‍പ്പെടെ പ്രമുഖര്‍ കളിച്ച  പ്രസ് ക്ലബ് ഇലവനും തമ്മിലുള്ള സെലിബ്രിറ്റി മല്‍സരത്തോടെ ക്യാപ്റ്റന്‍സ് കപ്പിന് തുടക്കമായി.

വി.പി സത്യന്‍ സോക്കര്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍, വി.പി സത്യന്റെ ഭാര്യ അനിത, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ക്യാപ്റ്റന്‍സ് കപ്പിലെ ആവേശം ചിത്രങ്ങളിലൂടെ…..

football8 football4 football1 football footbal3

Updating……

ജേണലിസം പി.ജി ഡിപ്ലോമ: തീയതി നീട്ടി

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂലായ് 3 വരെ നീട്ടി.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അപേക്ഷാഫോറവും പ്രോസ്പക്ടസ്സും 300 രൂപയ്ക്ക് പ്രസ്സ് ക്ലബ് ഓഫീസില്‍ നിന്ന് ലഭിക്കും. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (www.icjcalicut.com) വെബ്‌സൈറ്റില്‍ നിന്ന് ഫോറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ഇങ്ങനെ അയക്കുന്നവര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, കോഴിക്കോട് എന്ന പേരില്‍ എടുത്ത 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും വെച്ചിരിക്കണം.
പ്രവേശന പരീക്ഷ ജൂലായ് 9 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ബി.ഇ.എം. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.
ഇ-മെയില്‍ : icjcalicut@gmail.com
ഫോണ്‍ : 9447777710, 04952727869, 2721860

കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി.ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 20 വരെ സ്വീകരിക്കും.
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്.
മാധ്യമപ്രവര്‍ത്തനരംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന കോഴ്‌സില്‍ പ്രിന്റ് മീഡിയ, വിഷ്വല്‍
മീഡിയ (ടെലിവിഷന്‍), ബ്രോഡ്കാസ്റ്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ടെക്‌നിക്കല്‍ റൈറ്റിംഗ്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ഡോക്യുമെന്ററി (നിര്‍മ്മാണം, സ്‌ക്രിപ്റ്റിംഗ്, എഡിറ്റിംഗ്) എന്നിവ കൂടാതെ ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം), പേജ്‌മേക്കര്‍, ഫോട്ടോഷോപ്പ് തുടങ്ങിയവയിലും പരിശീലനം നല്‍കും. തിയറി ക്ലാസുകള്‍ക്കൊപ്പം വിപുലമായ പ്രായോഗിക പരിശീലനവും പ്രസ്സ് ക്ലബിലെ മാധ്യമസംബന്ധമായ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
സാമ്പത്തിക പിന്നോക്കാവസ്ഥയും പഠനമികവും പരിഗണിച്ച് നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ്പ്
ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രായം 2017 ജൂണ്‍ ഒന്നിന് 27 വയസ്സ് കവിയരുത്. അപേക്ഷാ ഫീസ് 300/ രൂപ. അപേക്ഷാഫോറം പ്രസ്സ് ക്ലബില്‍ നേരിട്ട് ഫീസടച്ച് വാങ്ങാം. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍ നിന്ന് ( www.icjcalicut.com) ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചും അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, കോഴിക്കോട് എന്ന പേരില്‍ എടുത്ത 300/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഒപ്പം അയക്കണം.
യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ
പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഇമെയില്‍ : icjcalicut@gmail.com
ഫോണ്‍ : 9447777710, 04952727869, 2721860

വി.ജി. വിജയന്റെ നിര്യാണത്തില്‍ പ്രസ് ക്ലബ്ബ് അനുശോചിച്ചു

v.G. Vijayan Anusochanamകോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ജനയുഗം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫുമായ വി.ജി. വിജയന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എന്‍. രാജേഷ്, ജോ. സെക്രട്ടറി കെ.സി. റിയാസ്, ട്രഷറര്‍ പി. വിപുല്‍നാഥ്, സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡണ്ട് എം. ബാലഗോപാലന്‍, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ, ജനയുഗം ന്യൂസ് എഡിറ്ററായിരുന്ന കെ.നീനി, കെ.യുഡബ്ല്യൂ.ജെ. മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഹാഷിം എളമരം, ജനയുഗം ന്യൂസ് എഡിറ്റര്‍ ഷിബു ടി. ജോസഫ്, ദീപിക ഫോട്ടോഗ്രാഫര്‍ രമേശ് കോട്ടൂളി എന്നിവര്‍ സംസാരിച്ചു. കെ.യു.ഡബ്ല്യൂ.ജെ. വൈസ് പ്രസിഡണ്ട് ഇ.പി. മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

വി.ജി വിജയന്‍ അന്തരിച്ചു

കോഴിക്കോട് VG VIJAYAN: പ്രശസ്ത പത്രപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗവും ജനയുഗം വയനാട് ബ്യൂറോ ചീഫുമായ വി.ജി.വിജയന്‍ (56) ഇന്ന് പുലര്‍ച്ചെ നിര്യാതനായി. വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 20 വര്‍ഷക്കാലം മലയാള മനോരമയിലാണ് വിജയന്‍ പ്രവര്‍ത്തിച്ചത്. കേരളകൗമുദിയിലും ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്. നിരവധി കാലം വയനാട് പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. വയനാട്ടില്‍ ആദിവാസികള്‍ ഉള്‍പ്പെടെ പാവപ്പെട്ട മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ വിജയന്‍ എന്നും മുന്‍പന്തിയിലായിരുന്നു. ജനപക്ഷത്ത് നിലയുറപ്പിച്ച പ്രത്ര പ്രവര്‍ത്തകനായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍ എന്നതില്‍ ഉപരി പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും വിജയന്‍ അറിയപ്പെട്ടു. കോഴിക്കോട് ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകനായാണു പൊതുരംഗത്തേയ്ക്ക് വന്നത്. ഐ.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. കോഴിക്കോട് ജനയുഗത്തില്‍ പത്രവിതരണക്കാരനായിട്ടാണു ജോലിയുടെ തുടക്കം. ജനയുഗത്തില്‍ പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ചു. പിണങ്ങോട് ഗവ. യു.പി സ്‌കൂള്‍ അധ്യാപിക പി.കെ വനജയാണ് ഭാര്യ. അമൃത (ചെന്നലോട് ഗവ. യു.പി അധ്യാപിക, അരുണ അസി. പ്രൊഫ. സെന്റ് മേരിസ് കോളേജ് ബത്തേരി) എന്നിവര്‍ മക്കളും എം.പി. പ്രശാന്ത് മരുമകനുമാണ്.