മീഡിയ വണ്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാവില്ല- കെ.യു.ഡബ്ല്യൂ.ജെ.

കോഴിക്കോട് : മീഡിയ വണ്‍ ന്യൂസ് ചാനലില്‍ നിന്ന് 36 സ്ഥിരം ജീവനക്കാരെ ഏകപക്ഷീയമായി പിരിച്ചുവിട്ടതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അതിശക്തമായി പ്രതിഷേധിക്കുന്നു. ജില്ലാ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടന്ന സമവായ ചര്‍ച്ചയിലെ വ്യവസ്ഥകള്‍ ധിക്കരിച്ചുകൊണ്ടാണ് ഇന്ന് (2016 ഡിസംബര്‍ ഒന്ന്) മീഡിയവണ്‍ മാനേജ്‌മെന്റ് പുറത്താക്കല്‍ നോട്ടീസ് നല്‍കിയത്. ഇത് തീര്‍ത്തും നിയമ വിരുദ്ധമാണ്. തൊഴിലാളികളുടെയും യൂണിയന്റെയും ഭാഗം കേള്‍ക്കാന്‍ പോലും തയ്യാറാകാതെയാണ് മാനേജ്‌മെന്റ് നടപടികളിലേക്ക് പ്രവേശിച്ചത്. തൊഴില്‍പരമായിട്ടുള്ള എന്തെങ്കിലും പോരായ്മകളുടെ പേരിലോ തൊഴില്‍ വൈദഗ്ധ്യം ഇല്ലായ്മ ചൂണ്ടിക്കാട്ടിയോ അല്ല ഈ പുറത്താക്കല്‍. മാനേജ്‌മെന്റിന്റെ ടുകാര്യസ്്ഥതയുടെയും ദീര്‍ഘവീക്ഷണമില്ലായ്മയുടെയും പേരിലാണ് ഒരുകൂട്ടം തൊഴിലാളികള്‍ ബലിയാടാകുന്നതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് പി. എ. അബ്ദള്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി. നാരായണനും വ്യക്തമാക്കി.
ചാനല്‍ തുടങ്ങും മുമ്പ് നിയമിതരായ അഞ്ച് വര്‍ഷം വരെ സര്‍വീസുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്നാണ് മാനേജ്‌മെന്റ് വാദം. പ്രോഗ്രാം വിഭാഗം നിര്‍ത്തലാക്കുന്നുവെന്നതാണ് കാരണമായി കാണിച്ചിരിക്കുന്നത്. എന്നാല്‍ പിരിച്ചുവിടപ്പെടുന്നവര്‍ ന്യൂസ്, പ്രോഗ്രാം വിഭാഗങ്ങളില്‍ ഒരുപോലെ ജോലി ചെയ്തുവരുന്നവരാണ്. നിയമിക്കുമ്പോള്‍ അവര്‍ക്കു നല്‍കിയ ഓഫര്‍ ലെറ്ററില്‍ വിഷ്വല്‍ എഡിറ്റര്‍, ക്യാമറപേഴ്‌സണ്‍ എന്നിങ്ങനെയാണ് തസ്തിക കാണിച്ചിരുന്നത്. വാര്‍ത്തയും വിനോദപരിപാടികളും ചാനല്‍ ഒരുമിച്ചാണ് സംപ്രേഷണം ചെയ്തിരുന്നത്. കോമണ്‍ പൂളിലുള്ള ജീവനക്കാരാണ് ഈ ജോലികളെല്ലാം ചെയ്തിരുന്നതും. പ്രോഗ്രാം വിഭാഗം നിര്‍ത്തലാക്കുന്നു എന്ന കാരണം കാണിച്ച് വ്യക്തമായ ഒരു മാനദണ്ഡവും അടിസ്ഥാനമാക്കാതെ മേല്‍പ്പറഞ്ഞ വിഷ്വല്‍ എഡിറ്റേഴ്‌സിനെയും ക്യാമറാമാന്‍മാരെയും പുറത്താക്കുന്നത് അന്യായവും ലേബര്‍ നിയമങ്ങള്‍ക്കെല്ലാം വിരുദ്ധവുമാണ്. വാര്‍ത്താധിഷ്ടിത പരിപാടികള്‍ തുടരുന്നിടത്തോളം അവര്‍ക്ക് തൊഴിലില്‍ തുടരാനുള്ള എല്ലാ അര്‍ഹതയും നിയമപ്രകാരം ഉണ്ട്.
തൊഴില്‍പരമായ ഒരു കാരണവും കാണിക്കാതെയും അവര്‍ക്ക് സമാധാനം ബോധിപ്പിക്കാനും വിശദീകരിക്കാനും നിയമപ്രകാരമുള്ള അവസരം നല്‍കാതെയുമുള്ള നീക്കം ശരിയല്ല. മാത്രമല്ല, ചാനല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് ഈ തൊഴിലാളികള്‍ ഉത്തരവാദികളല്ല. ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് മാനേജ്‌മെന്റ് തയ്യാറാകണം. തൊഴിലാളികള്‍ ഉത്തരവാദികളല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് മാനുഷിക പരിഗണന പോലും ഇല്ലാതെ അവരെ പുറത്താക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. തൊഴിലാളികളെ പുനര്‍വിന്യസിക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് സ്വീകാര്യമായിട്ടുള്ളത്. പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുള്ള പല തൊഴിലാളികള്‍ക്കും അര്‍ഹതപ്പെട്ട പ്രമോഷനും ഇന്‍ക്രിമെന്റും ഒന്നും നല്‍കിയിട്ടില്ല. മറ്റു ചാനലുകളില്‍ നിന്ന് തൊഴില്‍ സുരക്ഷ വാഗ്ദാനം ചെയ്താണ് മാനേജ്‌മെന്റ് ഇപ്പോള്‍ പുറത്താക്കപ്പെട്ട പലരേയും സ്ഥാപനത്തിലേക്ക് ആകര്‍ഷിപ്പിച്ചത്. സമൂഹം ഏറെ മാതൃകാപരമായ സമീപനം പ്രതീക്ഷിക്കുന്ന മീഡിയ വണ്‍ മാനേജ്‌മെന്റ് ഭാഗത്ത് നിന്ന് ഇരകള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം അടുത്ത ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തുവരാന്‍ നിര്‍ബന്ധിതരാവും

ഡിസംബര്‍ 14 ന് ഹൈക്കോടതിയിലേക്ക് സംയുക്ത ട്രേഡ് യൂണിയന്‍ മാര്‍ച്ച്

img-20161124-wa0004
കൊച്ചി : കോടതികളിലെ മാധ്യമ വിലക്കിനെതിരെ ഡിസംബര്‍ 14 ന് ഹൈക്കോടതി മാര്‍ച്ച്. സംയുക്ത ട്രേഡ് യൂണിയന്‍ സമിതി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ടൗണ്‍ ഹാളില്‍ ചേര്‍ന്ന തൊഴില്‍ സ്വാതന്ത്ര്യ സംരക്ഷണ കണ്‍വെന്‍ഷനിലാണ് ആഹ്വാനം. കണ്‍വെന്‍ഷന്‍ പ്രൊഫ എം കെ സാനു ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡോ. കെ വി തോമസ്, എം എം ലോറന്‍സ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഐ എന്‍ ടി യു സി, സി ഐ ടി യു, എ ഐ ടി യു സി, ബി എം എസ്, എച്ച് എം എസ്, എസ് ടി യു, മാക്ട ഫെഡറേഷന്‍, കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്റ് , സെക്രട്ടറി, തുടങ്ങിയ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംസാരിച്ചു.

ട്രേഡ് യൂണിയനുകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ഇന്ന് എറണാകുളത്ത്

കോഴിക്കോട്‌ : കോടതികളിലെ മാധ്യമവിലക്കിനെതിരെ, തൊഴിലിടങ്ങളിലെ കയ്യേറ്റത്തിനെതിരെ, അറിയാനുള്ള അവകാശം സംരക്ഷിക്കാന്‍ തുടങ്ങി മുദ്രാവാക്യങ്ങളുയര്‍ത്തി സംയുക്ത ട്രേഡ് യൂണിയനും കേരള പത്രപ്രവര്‍ത്തക യൂണിയനും നേതൃത്വം നല്‍കുന്ന തൊഴില്‍ സ്വാതന്ത്ര സംരക്ഷണ കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് 3 ന് എറണാകുളത്ത്. ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്നു.

ഹൈകോടതി സര്‍ക്കുലര്‍ ഗുണകരമല്ല – കേരള പത്രപ്രവര്‍ത്തക യൂണിയന്‍

kuwj-emblelm-copyതൃശൂര്‍: ഹൈകോടതി പുറത്തിറക്കിയ സര്‍ക്കുലര്‍ സുഗമമായ മാധ്യമ പ്രവര്‍ത്തനത്തിന് ഗുണകരമാകില്‌ളെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഇത് സഹായിക്കൂ. ഇത്തരം നിയമങ്ങള്‍ വെച്ച് ഹൈകോടതി റിപ്പോര്‍ട്ടിങ് നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കില്ല. സുഗമമായ മാധ്യമപ്രവര്‍ത്തനത്തിന് ആവശ്യമായ നിയമമാകണം ഹൈകോടതി നടപ്പാക്കേണ്ടത്. ഇത്തരം നിയന്ത്രണങ്ങളിലൂടെയുള്ള വിലക്കുകള്‍ക്ക് കേരള സമൂഹമാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകരുടെ ആവശ്യങ്ങള്‍ മാത്രം അംഗീകരിച്ചാണ് ഹൈകോടതി സര്‍ക്കുലര്‍. തങ്ങള്‍ക്കിഷ്ടമില്ലാത്ത അഞ്ച് മാധ്യമപ്രവര്‍ത്തകരെ ഹൈകോടതി റിപ്പോര്‍ട്ടിങ്ങില്‍നിന്ന് മാറ്റണമെന്ന ആവശ്യമാണ് മുമ്പ് അഭിഭാഷകര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, ഇത് അംഗീകരിക്കപ്പെട്ടില്ല. ജഡ്ജിമാരുടെ വിവേചനാധികാരം ഉപയോഗിച്ചാണ് അക്രഡിറ്റേഷന്‍ നല്‍കുകയെന്ന് പറയുന്നു. അപ്രിയമുള്ളവരെ ഒഴിവാക്കാനുള്ള ശ്രമമായി മാത്രമേ സര്‍ക്കുലറിനെ കാണാന്‍ സാധിക്കൂ. ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവരെല്ലാം ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടാണ് ഈ വിഷയത്തില്‍ അഭിഭാഷകര്‍ കൈക്കൊണ്ടത്.

കൂടിയാലോചനകളിലൂടെ മാധ്യമ പ്രവര്‍ത്തനം സുഗമമാക്കാനുള്ള നടപടികള്‍ ഹൈകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. മാധ്യമത്തൊഴിലാളികളുടെ തൊഴില്‍ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂനിയനുകള്‍ രംഗത്തത്തെിയിട്ടുണ്ട്. അതിന്റെ ഭാഗമായി 24ന് എറണാകുളത്ത് ബഹുജന കണ്‍വെന്‍ഷന്‍ നടക്കുമെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ ജോയ് എം. മണ്ണൂര്‍, എം.വി. ഫിറോസ്, ജില്ല വൈസ് പ്രസിഡന്റ് എം.വി. വിനീത എന്നിവരും സന്നിഹിതരായിരുന്നു.

ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്രസ്താവന : മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അവകാശം സംരക്ഷിക്കണം

തിരുവനന്തപുരം: നവംബര്‍11: സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍, തൊഴിലെടുക്കുന്നവര്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന്, ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് അന്യായവും അപരിഷ്‌കൃതവുമായ നടപടിയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ നിന്നുള്ള വാര്‍ത്തകള്‍ ശേഖരിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമുള്ള അവകാശം സംരക്ഷിക്കുമെന്ന് ചീഫ് ജസ്റ്റിസും, കേരള മുഖ്യമന്ത്രിയും സംശയരഹിതമായി വ്യക്തമാക്കിയിട്ടും അഭിഭാഷകരില്‍ ഒരു വിഭാഗം കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുന്നത് അപലപനീയമാണ്.
സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ഒരാളുടെയും ഔദാര്യമല്ല. എല്ലാവര്‍ക്കും നിയമപരിരക്ഷയും നീതിയും ഉറപ്പാക്കുന്ന കോടതികള്‍ കയ്യൂക്കിന്റെയും ധാര്‍ഷ്ട്യത്തിന്റെയും വേദിയാക്കുന്ന അഭിഭാഷകരുടെ നിലപാട് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നില്ല. ന്യായാധിപരും സര്‍ക്കാരും അവരുടെ നിലപാട് വ്യക്തമാക്കിയിട്ടും എങ്ങിനെയാണ് ഒരു പറ്റം അഭിഭാഷകര്‍ക്ക് അവരുടെ കാട്ടുനീതി തുടരാന്‍ കഴിയുന്നത്.
എല്ലാ വിഭാഗം തൊഴിലാളികളും അവരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍ പോരാടിയിട്ടുള്ളവരാണ്. മാധ്യമപ്രവര്‍ത്തകരും അവരുടെ തൊഴിലാണ് ചെയ്യുന്നത്. സംസ്ഥാനത്തെ കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കരുത് എന്ന് പറയാന്‍ അഭിഭാഷകര്‍ക്കെന്താണവകാശം? കോടതി ആരുടെയെങ്കിലും സ്വകാര്യ സ്വത്താണോ?
നിയമജ്ഞര്‍ തന്നെ നിയമം ലംഘിക്കുന്ന അപൂര്‍വ കാഴ്ചയാണ് കുറെ ദിവസങ്ങളായി നാം കണ്ടു കൊണ്ടിരിക്കുന്നത്. ഈ അവസ്ഥ ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ തൊഴിലാളി സംഘടനകള്‍ക്കാവില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നു. സ്വതന്ത്രമായും, നിര്‍ഭയമായും ജോലി ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് പ്രത്യക്ഷമായ പ്രക്ഷോഭപരിപാടികളുമായി ട്രേഡ് യൂണിയനുകള്‍ രംഗത്തിറങ്ങാനും തീരുമാനിച്ചിരിക്കുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ട്രേഡ് യൂണിയനുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈ പ്രക്ഷോഭത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒറ്റക്കല്ലെന്ന് എല്ലാവരെയും ഞങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

1. എളമരം കരീം                                     2. കെ പി രാജേന്ദ്രന്‍                                             3. ആര്‍. ചന്ദ്രശേഖരന്‍
ജനറല്‍ സെക്രട്ടറി                                     ജനറല്‍ സെക്രട്ടറി                                                   പ്രസിഡന്റ്
സിഐടിയുസംസ്ഥാനകമ്മിറ്റി                  എഐടിയുസി സംസ്ഥാനകമ്മിറ്റി                          ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി

4. അഹമ്മദ്കുട്ടി ഉണ്ണികുളം                     5. എം.കെ. കണ്ണന്‍                                                6. തോമസ് ജോസഫ് .
പ്രസിഡന്റ്                                              ജനറല്‍ സെക്രട്ടറി                                                   ജനറല്‍ സെക്രട്ടറി
എസ്ടിയു സംസ്ഥാന കമ്മിറ്റി                   എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി                          യുടുയുസി സംസ്ഥാന കമ്മിറ്റി

 ആര്‍.കെ നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചിച്ചു 

n-p-chekkutty

കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നടന്ന ആര്‍.കെ നമ്പ്യാര്‍ അനശോചന യോഗത്തില്‍ തേജസ് എഡിറ്റര്‍ എന്‍.പി ചെക്കുട്ടി സംസാരിക്കുന്നു. പി വിപുല്‍നാഥ്, ഇ.പി മുഹമ്മദ്, കമാല്‍ വരദൂര്‍, എന്‍ രാജേഷ്, സി.എം.കെ പണിക്കര്‍, ഹരിദാസന്‍ പാലയില്‍ സമീപം

കോഴിക്കോട്: പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍.കെ നമ്പ്യാരുടെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. സോഷ്യലിസ്റ്റ് ചിന്താധാരയുടെ അനുകര്‍ത്താവായ നമ്പ്യാര്‍ പത്രപ്രവര്‍ത്തനം സത്യസന്ധമായ സേവനമായി കണ്ട വ്യക്തിത്വമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. തേജസ് എഡിറ്റര്‍ എന്‍.പി ചെക്കുട്ടി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി.എം.കെ പണിക്കര്‍, ഹരിദാസന്‍ പാലയില്‍, കെ.പി വിജയകുമാര്‍, മമ്മദ് കോയ കെ കിണാശ്ശേരി, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, കെ നീനി, കെ ബാബുരാജ്, കെ.വി കുഞ്ഞിരാമന്‍, പ്രസ്‌ക്ലബ് ഓഫിസ് സെക്രട്ടറി എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും ട്രഷറര്‍ പി വിപുല്‍നാഥ് നന്ദിയും പറഞ്ഞു..

ജേണലിസം പി.ജി. ഡിപ്ലോമ: ഫലം പ്രസിദ്ധീകരിച്ചു

rankholders

ഒന്നാം റാങ്ക് നേടിയ കെ. അനൂപ്ദാസ് രണ്ടാം റാങ്ക് നേടിയ ഡിജോ ജാക്‌സണ്‍ എന്നിവര്‍

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ്‌ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐ.സി.ജെ) 2015-’16 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി.
1200-ല്‍ 947 മാര്‍ക്ക് ലഭിച്ച കെ. അനൂപ്ദാസിനാണ്് ഒന്നാം റാങ്ക്. 895 മാര്‍ക്കോടെ ഡിജോ ജാക്‌സണ്‍ രണ്ടാം റാങ്കിനര്‍ഹനായി. പരീക്ഷാഫലം www.icjcalicut.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
കോണ്‍വൊക്കേഷന്‍ സംബന്ധിച്ച വിവരം വിദ്യാര്‍ത്ഥികളെ നേരിട്ട് അറിയിക്കും. മാര്‍ക്ക് ലിസ്റ്റ് നവംബര്‍ 1 മുതല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലഭിക്കും.

‘ടര്‍ബുലന്റ് ലെന്‍സ്’ പ്രദര്‍ശനം സമാപിച്ചു

photo-blog-release

കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ‘ടര്‍ബുലന്റ് ലെന്‍സ്’ ചിത്രപ്രദര്‍ശനത്തിന്റെ സമാപനത്തോടനുബന്ധിച്് പ്രദര്‍ശനചിത്രങ്ങളടങ്ങിയ ബ്ലോഗിന്റെ പ്രകാശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരായ ജയിംസ് ആര്‍പ്പൂക്കര, പി. വിശ്വനാഥ്, വി. ആലി, പി. മുസ്തഫ, പി. രാമചന്ദ്രന്‍, ചോയിക്കുട്ടി തുടങ്ങിയവര്‍ നിര്‍വഹിക്കുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, വൈസ് പ്രസിഡണ്ട് ഇ.പി. മുഹമ്മദ് എന്നിവര്‍ സമീപം .

കോഴിക്കോട് :  കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പത്രസ്ഥാപനങ്ങളിലെ 38 ഫോട്ടോഗ്രാഫര്‍മാരുടെ തിരഞ്ഞെടുത്ത 120 വാര്‍ത്താ ചിത്രങ്ങളടങ്ങിയ ‘ടര്‍ബുലന്റ് ലെന്‍സ്’ പ്രദര്‍ശനം സമാപിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനചിത്രങ്ങളടങ്ങിയ ബ്ലോഗിന്റെ calicutphotos.blogspot.in പ്രകാശനത്തോടെയായിരുന്നു സമാപനം. കഴിഞ്ഞ പ്രദര്‍ശനത്തിലെയും കൂടി 250ഓളം ഫോട്ടോകളാണ് ബ്ലോഗിലുണ്ടാകുക. സംഭവങ്ങളുടെ ത്രിമാനതലങ്ങള്‍ വാക്കുകള്‍ക്കപ്പുറത്തേക്ക് എത്തിക്കുന്ന മികച്ച ചിത്രങ്ങളാണ് ബ്ലോഗിലുള്ളത്. ഫോട്ടോജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് ഈ ചിത്രങ്ങള്‍ പഠനത്തിനു ഏറെ പ്രയോജകരമായിരിക്കുമെന്നു കഴിഞ്ഞ ദിവസം പ്രദര്‍ശനം കണ്ടിറങ്ങിയ മന്ത്രി ഇ. ചന്ദ്രശേഖരനും പറഞ്ഞിരുന്നു. മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരായ ചോയിക്കുട്ടി, പി. വിശ്വനാഥ്, പി. മുസ്തഫ, വി. ആലി, ജയിംസ് ആര്‍പ്പൂക്കര, പി. രാമചന്ദ്രന്‍ എന്നിവരെ ആദരിച്ചു. ആദരം ഏറ്റുവാങ്ങിയ ഫോട്ടോഗ്രാഫര്‍മാരും മേയറുമാണ് ബ്ലോഗിന്റെ പ്രകാശനം നിര്‍വഹിച്ചത്. കഴിഞ്ഞ തവണയും പ്രദര്‍ശനം കണ്ടവരുടെ ആവശ്യമാണ് ബ്ലോഗ് എന്ന ആശയം നടപ്പാക്കിയത്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. ആവശ്യക്കാര്‍ക്ക് ഇവ ഡൗണ്‍ലോഡും ചെയ്യാം. അ?ഞ്ച് ദിവസം നീണ്ടു നിന്ന പ്രദര്‍ശനം കാണാന്‍ ഒട്ടേറെപ്പേരാണ് എത്തിയത്. അടുത്തതായി ബെംഗുളുരുവിലെ സ്വകാര്യ കോളജില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജില്ലയിലെ സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ പഠനത്തിനായി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി വിട്ടുതരുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ ദ സ്‌പോട്ട് ഫോട്ടോഗ്രാഫി മല്‍സരത്തില്‍ വിജയിച്ച എന്‍.പി. ജയന്‍ സ്‌കൂള്‍ ഓഫ് ഫോട്ടോജേര്‍ണലിസത്തിലെ വിദ്യാര്‍ഥി കെ. വിശ്വജിത്തിനു മേയര്‍ സമ്മാനം നല്‍കി. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. പ്രദര്‍ശനം കണ്‍വീനര്‍ റസല്‍ ഷാഹുല്‍ ബ്ലോഗ് പരിചയപ്പെടുത്തി. ഫോട്ടോജേര്‍ണലിസ്റ്റ് ഫോറം കണ്‍വീനര്‍ രാജേഷ് മേനോന്‍, ഇ.പി. മുഹമ്മദ്, കെ.എസ്. പ്രവീണ്‍ കുമാര്‍, രമേശ് കോട്ടൂളി എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

kuwj-sammelanm-eranakulam

കൊച്ചി: കോടതിയില്‍ മാധ്യമ സ്വാതന്ത്ര്യം തടയുന്നത് നിയമ ലംഘനമാണ്. അഭിഭാഷകര്‍ അതിരുവിട്ടാല്‍ അത് തടയാന്‍ സര്‍ക്കാറിന് ഇടപെടേണ്ടി വരും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ അമ്പത്തിനാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല. കോടതി ഈ രാജ്യത്തിന്റേതാണ്. ജുഡീഷ്യറിക്കാണ് കോടതി നടത്തിപ്പിന്റെ അവകാശം. ആ അവകാശം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല മുഖ്യമന്ത്രി പറഞ്ഞു. പത്ര നടത്തിപ്പ് രാജ്യ സേവനമായിരുന്നു. ഇന്നത് ബിസിനസായി മാത്രം മാറുന്നു. പത്രപ്രവര്‍ത്തനത്തിലും മൂല്യത്തകര്‍ച്ചയുണ്ടായിരിക്കുന്നു. ഇത് പരിഹരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരായിരിക്കണം.

‘ടര്‍ബുലന്റ് ലെന്‍സ്’ ലളിത കലാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വാര്‍ത്താ ചിത്ര പ്രദര്‍ശനം ‘ടര്‍ബുലന്റ് ലെന്‍സ്’ ലളിത കലാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീനിവാസന്റെ ഫോട്ടോ എടുത്തുകൊണ്ട് പുനലൂര്‍ രാജന്‍ ‘ടര്‍ബുലന്റ് ലെന്‍സ്’ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അധ്യക്ഷനായിരുന്നു. എക്‌സിബിഷന്‍ കണ്‍വീനര്‍ റസല്‍ ഷാഹുല്‍ പ്രദര്‍ശനത്തെ കുറിച്ച് ആമുഖപ്രഭാഷണം നടത്തി. ആര്‍ട്ടിസ്റ്റ് ശരത്ചന്ദ്രന്‍ ആശംസ അറിയിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും കണ്‍വീനര്‍ രാജേഷ് മേനോന്‍ നന്ദിയും പറഞ്ഞു.
പ്രദര്‍ശനം 17 വരെ. പത്രസ്ഥാപനങ്ങളിലെ 38 ഫോട്ടോഗ്രഫര്‍മാരുടെ തിരഞ്ഞെടുത്ത 120 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.exhibition-inaugurationexhibition-photos-7exhibition-photos-7exhibition-photos-26exhibition-photos-20