കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ 2016-ലെ തെരുവത്ത് രാമന്‍, കെ.സി. മാധവക്കുറുപ്പ്, പി. ഉണ്ണികൃഷ്ണന്‍, മുഷ്താഖ് അവാര്‍ഡുകള്‍ക്ക് മാധ്യമപ്രവര്‍ത്തകരില്‍നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു.പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ പേരിലുള്ള അവാര്‍ഡ് മികച്ച ഒന്നാം പേജ്
രൂപകല്‍പ്പനക്കുള്ളതാണ്്. 10,001 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

പി.ടി.ഐ. ജനറല്‍ മാനേജരായിരുന്നപി.ഉണ്ണികൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ടെലിവിഷന്‍ ചാനലുകളിലെ ഏറ്റവും മികച്ച ജനറല്‍ റിപ്പോര്‍ട്ടിനാണ്. 10,000 രൂപയാണ് അവാര്‍ഡ്.

പ്രശസ്ത പത്രപ്രവര്‍ത്തകനായ കെ.സി. മാധവക്കുറുപ്പിന്റെ പേരിലുള്ള അവാര്‍ഡ് അച്ചടിമാധ്യമങ്ങളിലെ ജനറല്‍ റിപ്പോര്‍ട്ടിംഗിനാണ്. 10,001 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നല്‍കുന്ന മുഷ്താഖ് സ്‌പോര്‍ട്‌സ് ജര്‍ണലിസം അവാര്‍ഡ് മികച്ച സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട്-പരമ്പരക്കാണ്. മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിനും അവാര്‍ഡ് നല്‍കും.
2016 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള ദിനപത്രങ്ങളില്‍/ചാനലുകളില്‍ വന്ന റിപ്പോര്‍ട്ടുകളും ഫീച്ചറുകളുമാണ് അവാര്‍ഡിന് പരിഗണിക്കുക. റിപ്പോര്‍ട്ട്/സി.ഡി., ഫോട്ടോകള്‍ എന്നിവയുടെ ഒറിജിനലും മൂന്ന് പകര്‍പ്പുകളും, ബയോഡാറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം അയക്കണം. ഒരാള്‍ക്ക് ഒരു അവാര്‍ഡിന് ഒരു എന്‍ട്രി മാത്രമേ അയക്കാന്‍ പാടുള്ളൂ.
എന്‍ട്രികള്‍ 2017 ഫെബ്രുവരി 28നകം  ‘സെക്രട്ടറി, കാലിക്കറ്റ് പ്രസ്സ് ക്ലബ്, കോഴിക്കോട് – 673 001′ എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കവറിന് പുറത്ത് ഏത് അവാര്‍ഡിനായുള്ള എന്‍ട്രിയാണെന്നും വ്യക്തമാക്കണം.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *