0001

ദിവസം മൂന്ന് രൂപ – സാന്ത്വന പരിചരണത്തില്‍ പങ്കാളികളാകാം

0001ജീവിതാന്ത്യത്തിലെത്തിയ രോഗികളുടെ പരിചരണത്തില്‍ പങ്കാളികളാകാന്‍ അംഗങ്ങളെ കാലിക്കറ്റ് പ്രസ് ക്ലബ് ക്ഷണിക്കുന്നു…..ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എളിയ നിലയില്‍ നിങ്ങള്‍ക്കും കൈകോര്‍ക്കാം…മാറാരോഗങ്ങളുടെ
തടവറയില്‍ നാളുകളെണ്ണി കഴിയുന്ന നിരാലംബരായ ആയിരങ്ങളുടെ സാന്ത്വന പരിചരണത്തില്‍ പങ്കാളികളാണെന്ന സംതൃപ്തി അടയാന്‍ ഒരവസരം…..
സ്വന്തം വരുമാനത്തില്‍ നിന്നും ഒരു ദിവസം വെറും മൂന്ന് രൂപ മാറ്റിവെക്കാന്‍ നിങ്ങള്‍ സന്നദ്ധമാണോ, സാന്ത്വന പരിചരണം ആവശ്യമായ ഒരു നിര്‍ധന
രോഗിക്ക് ദിവസം നാല് മണിക്കൂര്‍ നേരത്തേക്ക് ആശ്വാസം പകരാന്‍ അത് വഴിയൊരുക്കും.
കോഴിക്കോട് നിന്ന് തുടങ്ങി പ്രാഥമികാരോഗ്യ രംഗത്ത് രാജ്യാന്തരതലത്തില്‍ തന്നെ അറിയപ്പെടുന്ന മാതൃകയായി വളര്‍ന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുമായി അംഗങ്ങളെ ബന്ധപ്പെടുത്താനുളള സാമൂഹിക പ്രതിബദ്ധത കാലിക്കറ്റ് പ്രസ് ക്ലബ് ഏറ്റെടുക്കുകയാണ്.
1990 കളില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയോടൊപ്പം പ്രസ് ക്ലബ്ബും സാമൂഹികമായി ഇടപെട്ട ആരോഗ്യ പ്രവര്‍ത്തനമായിരുന്നു സാന്ത്വന പരിചരണം. സാന്ത്വന പരിചരണത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കങ്ങളോടൊപ്പം, സാന്ത്വന പരിചരണത്തിനപ്പുറത്ത് ഈ
മേഖലയിലുള്ള അടുത്ത കാല്‍വെപ്പിന് സൊസൈറ്റിക്കൊപ്പം പ്രസ് ക്ലബ്ബും അണിചേരുന്നു.
പ്രതിവര്‍ഷം 1000 രൂപ സംഭാവന ചെയ്യാന്‍ തയ്യാറായവര്‍ക്കുള്ള ‘ഠഞഅഇഗട ണഋ ഘഋഅഢഋ’ പദ്ധതിയിലേക്കാണ് അംഗങ്ങളുടെ പങ്കാളിത്തം പ്രസ് ക്ലബ്ബ് അഭ്യര്‍ത്ഥിക്കുന്നത്. ദിവസം കേവലം മൂന്ന് രൂപ മാത്രം. വേദന തിന്നുകഴിയുന്ന ഒരു രോഗിക്ക് 4 മണിക്കൂറിലേക്ക് ആശ്വാസമാകുന്ന ഈ പദ്ധതിയില്‍ അംഗങ്ങളാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് മാത്രമായാണ് ഈ അഭ്യര്‍ത്ഥന. നിര്‍ബന്ധമില്ല. പക്ഷേ മഹത്തായ ഈ
ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിങ്ങളും അംഗങ്ങളാകണമെന്ന് സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുകയാണ്. കൂടുതല്‍ നല്‍കാന്‍ തയ്യാറുളളവര്‍ക്ക് 1000 ത്തിന്റെ ഗുണിതങ്ങളായി നല്‍കാം. ഇതോടൊപ്പം പൂരിപ്പിച്ച് നല്‍കാനുള്ള ഫോം പ്രസ് ക്ലബ്ബ് വെബ്‌സൈറ്റില്‍ നിന്നോ ഓഫീസില്‍ നിന്നോ നേരിട്ട് കൈപ്പറ്റാം. ഇത്ര വര്‍ഷം അടക്കണമെന്ന വ്യവസ്ഥയും ഈ പദ്ധതിയിലില്ല.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *