പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

KUWJ 9 KUWJ 6

 

 

 

 

 

 

 

 

 

 

 

കോഴിക്കോട് : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. നിയുക്ത സംസ്ഥാന പ്രസിഡന്റ കമാല്‍ വരദൂരിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 12 ന് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്.

ജില്ലാ പ്രസിഡന്റായി ദേശാഭിമാനിയിലെ കെ. പ്രേമനാഥും സെക്രട്ടറിയായി സിറാജിലെ പി. വിപുല്‍ നാഥും സ്ഥാനമേറ്റു. ട്രഷറര്‍ കെ.സി. റിയാസ് (കേരള ഭൂഷണം), വൈസ് പ്രസിഡന്റുമാരായി ടി എച്ച് വത്സരാജ് (കേസരി), ഷിദ ജഗത് (മീഡിയ വണ്‍), ജോയിന്റ് സെക്രട്ടറിമാരായി പൂജ നായര്‍ (ഡെക്കാന്‍ ക്രോണിക്കിള്‍), സി പി എം സഈദ് അഹമ്മദ് (ചന്ദ്രിക) എന്നിവരും ചുമതലയേറ്റു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കെ.പി.രമേഷ്, അനു എം, ഫസ്‌ന ഫാത്തിമ, ജിജോ ജോര്‍ജ്, എസ് സെന്തില്‍ കുമാര്‍, സുരേഷ് മമ്പള്ളി, എസി നസീര്‍ ബാബു, ഷിമിത്ത് പി എന്നിവരും സ്ഥാനമേറ്റു.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *