Football 1

ലഹരിക്കെതിരേ സന്ദേശവുമായി പ്രസ്‌ക്ലബ് ഫൈവ്‌സ് ഫുട്‌ബോള്‍

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ പ്ലേ എഗെയിന്‍സ്റ്റ് ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി യൂത്ത് അക്കാദമികള്‍ക്കായി സംഘടിപ്പിച്ച ഫൈവ്‌സ് നൈറ്റ് ഫുട്‌ബോള്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി. പി ദാസന്‍ ഉദ്ഘാടനം ചെയ്തു.
പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്ത നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍, സെപ്റ്റ് ഗേള്‍സ് ടീം, കെ.എഫ്.ടി.സി, ക്രസന്റ് അക്കാദമികളിലെ കളിക്കാര്‍ക്കുള്ള പ്രസ് ക്ലബ്ബ് പെലൊടൊണ്‍ മെമെന്റൊ, അഡ്രസ് മാള്‍ പുരസ്‌കാരദാനം ടി.പി ദാസന്‍ നിര്‍വഹിച്ചു. പ്രദര്‍ശന മത്സരത്തില്‍ നടക്കാവ് ഗേള്‍സും ക്രസന്റും ജേതാക്കളായി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രേമനാഥ് അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍, പെലൊടൊണ്‍ സ്‌പോര്‍ട്‌സ് എം.ഡി റോസിക് ഉമര്‍, ക്ലബ്ബ് വണ്‍ സ്‌പോര്‍ട്‌സ് എം.ഡി അബ്ദുല്‍ ഹസീബ്, പ്രസ് ക്ലബ്ബ് സെക്രട്ടറി പി. വിപുല്‍നാഥ്, ട്രഷറര്‍ കെ.സി റിയാസ്, കേരള ജൂനിയര്‍ ഫുട്‌ബോള്‍ കോച്ച് നിയാസ് റഹ്മാന്‍, ബി.എസ്.എന്‍.എല്‍ ദേശീയ ടീം അംഗം പ്രസാദ് വി ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്‍ രാജീവ്, പ്രദീപ് ഉഷസ്, എ ജയേഷ്‌കുമാര്‍, വ്യാസ് പി. റാം, സുധീര്‍കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Football 1 Football 2 Football 5 Football 7

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *