RKP_3288 (1)

കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേള

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേള ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ നടന്നു. കലാപരിപാടികള്‍, വിരമിച്ചവരെ ആദരിക്കല്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളെ ആദരിക്കല്‍, എസ്.എസ്. എല്‍.സി ഉന്നത വിജയികള്‍ക്കുള്ള പീവീസ് സ്വര്‍ണ്ണ മെഡല്‍ വിതരണം, വിവിധ മത്സരങ്ങളില്‍ ജയിച്ചവര്‍ക്കുള്ള സമ്മാനദാനം, നറുക്കെടുപ്പുകള്‍ എന്നിവയോടെ നടന്ന മേള മലബാര്‍ ഹോസ്പിറ്റല്‍സ് എം.ഡി ഡോ. പി. എ ലളിത ഉദ്ഘാടനം ചെയ്തു. വിരമിച്ചവര്‍ക്കുള്ള ഉപഹാര വിതരണം കേരളപത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ നിര്‍വഹിച്ചു. നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനദാനം യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ നിര്‍വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. പ്രേമനാഥ് അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി നേതാവ് അഷ്‌റഫ് കോട്ടക്കല്‍, റിയാദ് സിറ്റി ഫ്‌ലവര്‍ ഗ്രൂപ്പ് കോഓര്‍ഡിനേറ്റര്‍ നാസര്‍ കാരന്തൂര്‍, ഡോ. മനോജ് കാളൂര്‍, പ്രസ് ക്ലബ് സെക്രട്ടറി പി. വിപുല്‍നാഥ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഇ.പി മുഹമ്മദ്, പ്രസ് ക്ലബ് ട്രഷറര്‍ കെ.സി റിയാസ്, വൈസ് പ്രസിഡന്റുമാരായ ടി.എച്ച് വത്സരാജ്, കെ.കെ ഷിദ, ജോ. സെക്രട്ടറിമാരായ സി.പി.എം സയീദ് അഹമ്മദ്, പൂജ നായര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. മുഹമ്മദലി, വി.പി റജീന, ആര്‍. രഞ്ജിത്ത്, ടി. മുംതാസ്, ലുഖ്മാന്‍ മമ്പാട്, എന്‍.പി.സി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

RKP_3288 (1)

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *