Vaarthavilakk

വാര്‍ത്താ വിലക്കിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

Vaarthavilakk

കോഴിക്കോട് : വാര്‍ത്താ വിലക്കിനെതിരെ, മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ പ്രസ് ക്ലബ്ബില്‍ നടന്നു. പ്രതിഷേധ പരിപാടി എം എന്‍ കാരശേരി ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍, മുന്‍ സംസ്ഥാന ജന. സെക്രട്ടറി പത്മനാഭന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ടി.എച്ച്. വത്സരാജ്, ജില്ലാ സെക്രട്ടറി പി. വിപുല്‍നാഥ്, ട്രഷറര്‍ കെ.സി.റിയാസ്, ജോ.സെക്രട്ടറി സി.പി.എം. സഈദ് അഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *