മലപ്പുറം സംഭവം: യൂണിയന്‍ പ്രതിഷേധ യോഗം നടത്തി

കോഴിക്കോട് : മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി ഫോട്ടോഗ്രാഫറെ ആര്‍ എസ് എസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പ്രേമനാഥ് അധ്യക്ഷനായിരുന്നു. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുഹാദാണ് ആക്രമണത്തിനിരയായത്.
പ്രസ് ക്ലബ്ബിനകത്തേക്ക് കയറി മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്തത് ഗൗരവമേറിയ വിഷയമാണ്. മാധ്യമസ്വാതന്ത്രത്തിന് നേരെയുള്ള കടന്നു കയ്യേറ്റമാണിത്. ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ തടയാന്‍ മാധ്യമപ്രവര്‍ത്തകരെ ഇല്ലാത്താക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കേരളീയ സമൂഹത്തില്‍ നടുക്കമുണ്ടാക്കിയ സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി പി വിപുല്‍നാഥ്, ട്രഷറര്‍ കെ സി റിയാസ്, സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രഞ്ജിത്, ജോയിന്റ് സെക്രട്ടറി സി പി എം സഈദ് ,  ഫസ്‌ന ഫാത്തിമ, ഇ പി മുഹമ്മദ്, വാസുദേവന്‍ കുപ്പാട്ട്, എ വി ഫര്‍ദിസ്, ഹാഷിം എളമരം, മുസ്തഫ പി എറക്കല്‍, എ പി ഇസ്മായില്‍,  സി പി ബിനീഷ്   എന്നിവര്‍ സംസാരിച്ചു.
0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *