Entries by Calicut Press Club

ജേണലിസം പി.ജി ഡിപ്ലോമ: തീയതി നീട്ടി

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂലായ് 3 വരെ നീട്ടി. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അപേക്ഷാഫോറവും പ്രോസ്പക്ടസ്സും 300 രൂപയ്ക്ക് പ്രസ്സ് ക്ലബ് ഓഫീസില്‍ നിന്ന് ലഭിക്കും. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (www.icjcalicut.com) വെബ്‌സൈറ്റില്‍ നിന്ന് ഫോറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ഇങ്ങനെ അയക്കുന്നവര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, […]

കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി.ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 20 വരെ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. മാധ്യമപ്രവര്‍ത്തനരംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന കോഴ്‌സില്‍ പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ (ടെലിവിഷന്‍), […]

വി.ജി. വിജയന്റെ നിര്യാണത്തില്‍ പ്രസ് ക്ലബ്ബ് അനുശോചിച്ചു

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ജനയുഗം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫുമായ വി.ജി. വിജയന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എന്‍. രാജേഷ്, ജോ. സെക്രട്ടറി കെ.സി. റിയാസ്, ട്രഷറര്‍ പി. വിപുല്‍നാഥ്, സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡണ്ട് എം. ബാലഗോപാലന്‍, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ, ജനയുഗം ന്യൂസ് എഡിറ്ററായിരുന്ന […]

വി.ജി വിജയന്‍ അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത പത്രപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗവും ജനയുഗം വയനാട് ബ്യൂറോ ചീഫുമായ വി.ജി.വിജയന്‍ (56) ഇന്ന് പുലര്‍ച്ചെ നിര്യാതനായി. വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 20 വര്‍ഷക്കാലം മലയാള മനോരമയിലാണ് വിജയന്‍ പ്രവര്‍ത്തിച്ചത്. കേരളകൗമുദിയിലും ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്. നിരവധി കാലം വയനാട് പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ […]

‘രാമന്റെ ഏദന്‍ തോട്ടം’ സിനിമയുടെ കലാകാരന്‍മാരുമായി ‘മീറ്റ് ദ പ്രസ് പരിപാടി’ നടത്തി

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ‘രാമന്റെ ഏദന്‍ തോട്ടം’ സിനിമയുടെ കലാകാരന്‍മാരുമായി ‘മീറ്റ് ദ പ്രസ് പരിപാടി’ നടത്തി. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ സിനിമയിലെ പ്രമുഖ കഥാപാത്രമായി എത്തിയ അനു സിത്താരയും സംവിധായകന്‍ രഞ്ജിത് ശങ്കറും തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ ട്രഷറന്‍ പി. വിപുല്‍നാഥ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മീറ്റ് ദ പ്രസ് പരിപാടി നടത്തി

പ്രതിപക്ഷ ഉപനേതാവും മുസ്ലീംലീഗ് നിയമസഭാ കക്ഷി നേതാവുമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. എം.കെ മുനീര്‍ പങ്കെടുത്ത മീറ്റ് ദ പ്രസ് പരിപാടി കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഹാളില്‍ നടന്നു.       updating…………..

“ജെമിനി” മലയാളം സിനിമ പ്രവര്‍ത്തകരുമായി മുഖാമുഖം പരിപാടി നടത്തി

കോഴിക്കോട് : കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ജെമിനി’ മലയാളം സിനിമ പ്രവര്‍ത്തകരുമായി മുഖാമുഖം പരിപാടി നടത്തി. വന്‍താരനിരയില്ലാതെ എത്തിയ ജെമിനി  കോഴിക്കോട്ടുകാരായ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് നിര്‍മ്മിച്ചതാണ്. നായിക എസ്തര്‍, സംവിധായകന്‍ പ.കെ. ബാബുരാജ്, തിരക്കഥാകൃത്ത് ഡോ. ബിനു പുരുഷോത്തമന്‍, നിര്‍മ്മാതാക്കളായ രൂപേഷ്, രാജേഷ്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ പാര്‍ലമെന്റ മാര്‍ച്ച് നടത്തി

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. കേരള പത്രപ്രവര്‍ത്തകയൂണിയന്‍, ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ(ഡി.യു.ജെ.), കേരള ന്യൂസ് പേപ്പേഴ്‌സ് എംപ്ലോയീസ് ഫെഡറേഷന്‍ ( കെ.എന്‍.ഇ.എഫ്.) എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. പുതുക്കിയ വേജ് ബോര്‍ഡ് രൂപവത്കരിക്കുക, ദൃശ്യമാധ്യമപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്ട് ഭേദഗതി ചെയ്യുക, മാധ്യമ സ്വാതന്ത്രം സംരക്ഷിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മുന്‍ എം.പി. തരുണ്‍ വിജയ് ഉദ്ഘാടനം ചെയ്തു. എം.പി.മാരായ കെ.വി. തോമസ്, പി. […]