കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി.ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 20 വരെ സ്വീകരിക്കും.
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്.
മാധ്യമപ്രവര്‍ത്തനരംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന കോഴ്‌സില്‍ പ്രിന്റ് മീഡിയ, വിഷ്വല്‍
മീഡിയ (ടെലിവിഷന്‍), ബ്രോഡ്കാസ്റ്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ടെക്‌നിക്കല്‍ റൈറ്റിംഗ്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ഡോക്യുമെന്ററി (നിര്‍മ്മാണം, സ്‌ക്രിപ്റ്റിംഗ്, എഡിറ്റിംഗ്) എന്നിവ കൂടാതെ ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം), പേജ്‌മേക്കര്‍, ഫോട്ടോഷോപ്പ് തുടങ്ങിയവയിലും പരിശീലനം നല്‍കും. തിയറി ക്ലാസുകള്‍ക്കൊപ്പം വിപുലമായ പ്രായോഗിക പരിശീലനവും പ്രസ്സ് ക്ലബിലെ മാധ്യമസംബന്ധമായ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
സാമ്പത്തിക പിന്നോക്കാവസ്ഥയും പഠനമികവും പരിഗണിച്ച് നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ്പ്
ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രായം 2017 ജൂണ്‍ ഒന്നിന് 27 വയസ്സ് കവിയരുത്. അപേക്ഷാ ഫീസ് 300/ രൂപ. അപേക്ഷാഫോറം പ്രസ്സ് ക്ലബില്‍ നേരിട്ട് ഫീസടച്ച് വാങ്ങാം. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍ നിന്ന് ( www.icjcalicut.com) ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചും അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, കോഴിക്കോട് എന്ന പേരില്‍ എടുത്ത 300/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഒപ്പം അയക്കണം.
യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ
പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഇമെയില്‍ : [email protected]
ഫോണ്‍ : 9447777710, 04952727869, 2721860

വി.ജി. വിജയന്റെ നിര്യാണത്തില്‍ പ്രസ് ക്ലബ്ബ് അനുശോചിച്ചു

v.G. Vijayan Anusochanamകോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ജനയുഗം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫുമായ വി.ജി. വിജയന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എന്‍. രാജേഷ്, ജോ. സെക്രട്ടറി കെ.സി. റിയാസ്, ട്രഷറര്‍ പി. വിപുല്‍നാഥ്, സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡണ്ട് എം. ബാലഗോപാലന്‍, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ, ജനയുഗം ന്യൂസ് എഡിറ്ററായിരുന്ന കെ.നീനി, കെ.യുഡബ്ല്യൂ.ജെ. മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഹാഷിം എളമരം, ജനയുഗം ന്യൂസ് എഡിറ്റര്‍ ഷിബു ടി. ജോസഫ്, ദീപിക ഫോട്ടോഗ്രാഫര്‍ രമേശ് കോട്ടൂളി എന്നിവര്‍ സംസാരിച്ചു. കെ.യു.ഡബ്ല്യൂ.ജെ. വൈസ് പ്രസിഡണ്ട് ഇ.പി. മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

വി.ജി വിജയന്‍ അന്തരിച്ചു

കോഴിക്കോട് VG VIJAYAN: പ്രശസ്ത പത്രപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗവും ജനയുഗം വയനാട് ബ്യൂറോ ചീഫുമായ വി.ജി.വിജയന്‍ (56) ഇന്ന് പുലര്‍ച്ചെ നിര്യാതനായി. വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 20 വര്‍ഷക്കാലം മലയാള മനോരമയിലാണ് വിജയന്‍ പ്രവര്‍ത്തിച്ചത്. കേരളകൗമുദിയിലും ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്. നിരവധി കാലം വയനാട് പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. വയനാട്ടില്‍ ആദിവാസികള്‍ ഉള്‍പ്പെടെ പാവപ്പെട്ട മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ വിജയന്‍ എന്നും മുന്‍പന്തിയിലായിരുന്നു. ജനപക്ഷത്ത് നിലയുറപ്പിച്ച പ്രത്ര പ്രവര്‍ത്തകനായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍ എന്നതില്‍ ഉപരി പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും വിജയന്‍ അറിയപ്പെട്ടു. കോഴിക്കോട് ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകനായാണു പൊതുരംഗത്തേയ്ക്ക് വന്നത്. ഐ.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. കോഴിക്കോട് ജനയുഗത്തില്‍ പത്രവിതരണക്കാരനായിട്ടാണു ജോലിയുടെ തുടക്കം. ജനയുഗത്തില്‍ പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ചു. പിണങ്ങോട് ഗവ. യു.പി സ്‌കൂള്‍ അധ്യാപിക പി.കെ വനജയാണ് ഭാര്യ. അമൃത (ചെന്നലോട് ഗവ. യു.പി അധ്യാപിക, അരുണ അസി. പ്രൊഫ. സെന്റ് മേരിസ് കോളേജ് ബത്തേരി) എന്നിവര്‍ മക്കളും എം.പി. പ്രശാന്ത് മരുമകനുമാണ്.

‘രാമന്റെ ഏദന്‍ തോട്ടം’ സിനിമയുടെ കലാകാരന്‍മാരുമായി ‘മീറ്റ് ദ പ്രസ് പരിപാടി’ നടത്തി

ramanrte ethan thottamകാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ‘രാമന്റെ ഏദന്‍ തോട്ടം’ സിനിമയുടെ കലാകാരന്‍മാരുമായി ‘മീറ്റ് ദ പ്രസ് പരിപാടി’ നടത്തി.
പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ സിനിമയിലെ പ്രമുഖ കഥാപാത്രമായി എത്തിയ അനു സിത്താരയും സംവിധായകന്‍ രഞ്ജിത് ശങ്കറും തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ ട്രഷറന്‍ പി. വിപുല്‍നാഥ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് കൊടൈക്കനാല്‍ യാത്ര നടത്തി

20170508232021_IMG_1624 (1)

 

മീറ്റ് ദ പ്രസ് പരിപാടി നടത്തി

Dr MK Muneer Meet The Press (1)

മീറ്റ് ദ പ്രസ് പരിപാടിയില്‍ ഡോ. എം.കെ. മുനീര്‍ സംസാരിക്കുന്നു. പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, ജോ. സെക്രട്ടറി കെ.സി. റിയാസ് എന്നിവര്‍ സമീപം.

പ്രതിപക്ഷ ഉപനേതാവും മുസ്ലീംലീഗ് നിയമസഭാ കക്ഷി നേതാവുമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. എം.കെ മുനീര്‍ പങ്കെടുത്ത മീറ്റ് ദ പ്രസ് പരിപാടി കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഹാളില്‍ നടന്നു.

 

 

 

updating…………..

“ജെമിനി” മലയാളം സിനിമ പ്രവര്‍ത്തകരുമായി മുഖാമുഖം പരിപാടി നടത്തി

jeminiyude samvidhaayakan baburajകോഴിക്കോട് : കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ജെമിനി’ മലയാളം സിനിമ പ്രവര്‍ത്തകരുമായി മുഖാമുഖം പരിപാടി നടത്തി. വന്‍താരനിരയില്ലാതെ എത്തിയ ജെമിനി  കോഴിക്കോട്ടുകാരായ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് നിര്‍മ്മിച്ചതാണ്. നായിക എസ്തര്‍, സംവിധായകന്‍ പ.കെ. ബാബുരാജ്, തിരക്കഥാകൃത്ത് ഡോ. ബിനു പുരുഷോത്തമന്‍, നിര്‍മ്മാതാക്കളായ രൂപേഷ്, രാജേഷ്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു.

എല്ലാവര്‍ക്കും കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ വിഷു ആശംസകള്‍ !!!

vishu

മാധ്യമപ്രവര്‍ത്തകര്‍ പാര്‍ലമെന്റ മാര്‍ച്ച് നടത്തി

IMG-20170317-WA0003വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. കേരള പത്രപ്രവര്‍ത്തകയൂണിയന്‍, ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ(ഡി.യു.ജെ.), കേരള ന്യൂസ് പേപ്പേഴ്‌സ് എംപ്ലോയീസ് ഫെഡറേഷന്‍ ( കെ.എന്‍.ഇ.എഫ്.) എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം.
പുതുക്കിയ വേജ് ബോര്‍ഡ് രൂപവത്കരിക്കുക, ദൃശ്യമാധ്യമപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്ട് ഭേദഗതി ചെയ്യുക, മാധ്യമ സ്വാതന്ത്രം സംരക്ഷിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

മുന്‍ എം.പി. തരുണ്‍ വിജയ് ഉദ്ഘാടനം ചെയ്തു. എം.പി.മാരായ കെ.വി. തോമസ്,
പി. കരുണാകരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, പി.കെ. ശ്രീമതി, എം.ബി. രാജേഷ്, റിച്ചാര്‍ഡ്‌സ് ഹേ, പി.കെ. ബിജു, ജേസ് കെ. മാണി, ഇന്നസെന്റ്, സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയംഗം ബിനോയ് വിശ്വം, അഡ്വ. തമ്പാന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

KUWJ യും KNEF ഉം സംയുക്തമായി കോഴിക്കോട്ട് നടത്തിയ പ്രകടനത്തില്‍ നിന്ന്‌

KUWJ 4

updating………