കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബോത്സവം 2017

Family Meet 2017 3

മന്ത്രി എ.കെ.ശശീന്ദ്രന്‍ സംസാരിക്കുന്നു.

Family Meet 2017 18

മന്ത്രി എ.കെ.ശശീന്ദ്രന്‍ പത്മശ്രീ നേടിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ പൊന്നാടയണിയിച്ച് ആദരിക്കുന്ന

Family Meet 2017 sreya 1

ഗായകന്‍ നിഷാദ് ഗാനം ആലപിക്കുന്നു.

Family Meet 2017 sreya 2

ശ്രേയ ജയദീപ് വേദിയില്‍……

കരുതല്‍ ആരോഗ്യ പരിരക്ഷാ പദ്ധതി – ഉദ്ഘാടനം ഇന്ന്

calicut-press-copy
കാലിക്കറ്റ് പ്രസ് ക്ലബ് അംഗങ്ങള്‍ക്കായി തയ്യാറാക്കിയ കരുതല്‍ അപകട ഇന്‍ഷ്യൂറന്‍സ് പദ്ധതി മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സുമായ് ചേര്‍ന്നാണ് പ്രസ് ക്ലബ്ബിന്റെ ഈ പദ്ധതി. 1 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് അംഗങ്ങള്‍ക്കായ് ഒരുക്കുന്നത്. മൊത്തം 3 കോടി രൂപയുടെ പരിരക്ഷയാണ് പദ്ധതിയുടെ ലക്ഷ്യം.

” കുടുംബോത്സവം 2017 ” മിയാമി കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് സ്വാഗതം …..

Family Meet 2017 copy

1

മിയാമി കണ്‍വെന്‍ഷന്‍ സെന്റര്‍ അണ്ടിക്കോട് (ബസ് റൂട്ട്)

 

കുടുംബോത്സവം 2017 – കലാമത്സരങ്ങള്‍ 22ന്

Bckground

പ്രസ്സ് ക്ലബ്ബ് കുടുംബോത്സവത്തോടനുബന്ധിച്ചുള്ള കലാമത്സരങ്ങള്‍ ജനുവരി 22ന് ഞായറാഴ്ച പ്രസ് ക്ലബ് ഹാളില്‍ നടക്കും. ഒപ്പം ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും (കാരംസ്, ചെസ്, കാര്‍ഡ്‌സ്) നടക്കും. രാവിലെ 8.00ന് മത്സരങ്ങള്‍ ആരംഭിക്കും. എല്ലായിനത്തിലും മിനിമം മൂന്ന് മത്സരാര്‍ത്ഥികളുണ്ടെങ്കിലേ മത്സരം നടത്തൂ.

ആവേശമായി പ്രസ് ക്ലബ് സ്‌പോര്‍ട്‌സ്

sp2

കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബസംഗമം സ്‌പോര്‍ട്‌സ് മല്‍സരങ്ങള്‍ ദേവഗിരി കോളജ് മൈതാനത്ത് ദേവഗിരി സി.എം.ഐ പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോണി കാഞ്ഞിരത്തിങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു. കമാല്‍ വരദൂര്‍, എന്‍.രാജേഷ്, മധുസൂദനന്‍ കര്‍ത്ത തുടങ്ങിയവര്‍ സമീപം

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബോല്‍സവത്തോടനുബന്ധിച്ച് ദേവഗിരി കോളജ് മൈതാനത്ത് നടന്ന മാധ്യമ പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും കായികമേള ആവേശകരമായി. ഫുട്‌ബോള്‍, ക്രിക്കറ്റ്, അത്‌ലറ്റിക്‌സ്, കമ്പവലി തുടങ്ങി നിരവധി മല്‍സരങ്ങളിലായി നൂറ് കണക്കിന് പേര്‍ പങ്കെടുത്തു. ദേവഗിരി സി.എം.ഐ പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോണി കാഞ്ഞിരത്തിങ്കല്‍ മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എന്‍.രാജേഷ്, കുടുംബോല്‍സവം ജനറല്‍ കണ്‍വീനര്‍ ജെ.എസ് ഷനില്‍, ജോ. സെക്രട്ടറി കെ.സി റിയാസ്, വൈസ് പ്രസിഡണ്ട് റഫീക്ക് റമദാന്‍, ട്രഷറര്‍ വിപുല്‍നാഥ്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ബിജുനാഥ്, മധുസുദനന്‍ കര്‍ത്ത, രമേഷ് കുമാര്‍, ഷിദാ ജഗത്, ജയത്തിലകന്‍, പുജാ, പി.ഫിറോസ് എന്നിവര്‍ സംസാരിച്ചു. വാശിയേറിയ ക്രിക്കറ്റ് മല്‍സരത്തില്‍ ചന്ദ്രികയും ഫുട്‌ബോളില്‍ മിഡിയാ ബ്ലാസ്‌റ്റേഴ്‌സ് ടീമും ചാമ്പ്യന്മാരായി. കുടുംബോല്‍സവം ജനുവരി 26ന് അത്തോളി അണ്ടിക്കോടിലെ മിയാമി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

 

സ്‌പോര്‍ട്‌സ് ഡേ…ഫോട്ടോസ്
ABI_1996ABI_1952 ABI_1943 ABI_1937 ABI_1932ABI_1881 ABI_1912ABI_1929 ABI_1927   ab 7

സ്‌പോര്‍ട്‌സ് ഡേ ദേവഗിരി മൈതാനത്ത്

8x3 Banner copyകായിക മത്സരങ്ങള്‍ക്ക് തുടക്കമായതോടെ പ്രസ് ക്ലബ് കുടുംബോത്സവം ആവേശത്തിലേക്ക്. ‘സ്‌പോര്‍ട്‌സ് ഡേ’ ജനുവരി 15ന് (ഞായറാഴ്ച) ദേവഗിരി കോളേജ് മൈതാനത്ത് നടക്കും. നേരത്തെ ജെ.ഡി.ടി. സ്‌കൂള്‍ മൈതാനമായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. കൂടുതല്‍ സൗകര്യം കണക്കിലെടുത്താണ് വേദിമാറ്റം.
15ന് രാവിലെ 8 മണി മുതല്‍ ദേവഗിരി കോളേജ് മൈതാനത്ത് മത്സരങ്ങള്‍ ആരംഭിക്കും. ഫുട്‌ബോള്‍, ക്രിക്കറ്റ് ഫൈനല്‍ മത്സരങ്ങളാണ് ആദ്യം നടക്കുക.
തുടര്‍ന്ന് മറ്റിനങ്ങള്‍.

‘മാന്‍ഹോള്‍’ അണിയറ പ്രവര്‍ത്തകരെ ആദരിച്ചു

press club - vidhu vincent (1)

കോഴിക്കോട് : കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ (2016) മികച്ച നവാഗത സംവിധായകക്കുളള രജതചകോര പുരസ്്ക്കാരം നേടിയ മാധ്യമ പ്രവര്‍ത്തക കൂടിയായ വിധുവിന്‍സെന്റ്റിനെ ആദരിച്ചു.
കാലിക്കറ്റ് പ്രസ്സ്‌ക്ലബ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മാന്‍ഹോള്‍ ചലച്ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ആദരിച്ചു. തുടര്‍ന്ന് നടന്ന സംവാദത്തില്‍ നിരവധി പേര്‍ സംബന്ധിച്ചു. പ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ പങ്ക് വെച്ചു.
ദൃശ്യ മാധ്യമപ്രവര്‍ത്തകകൂടിയായ വിധുവിന്റെ ആദ്യ ഫീച്ചര്‍ഫിലിമാണ് ‘മാന്‍ഹോള്‍’.
ഐ.എഫ്.എഫ്.കെ യില്‍ മികച്ച മലയാള ചലച്ചിത്രത്തിനുളള ഫിപ്രസ്്കി പുരസ്‌ക്കാരവും മികച്ച നവാഗത സംവിധായികക്കുളള മധു കൈതപ്രം പുരസ്്ക്കാരവും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു മലയാളി വനിതാ സംവിധായികയുടെ ഫീച്ചര്‍ ഫിലിം ഐ.എഫ്.എഫ്്.കെ യുടെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്.
ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എന്‍. രാജേഷ് സ്വാഗതവും പ്രസ് ക്ലബ് ഫിലിം സൊസൈറ്റി കണ്‍വീനര്‍ എ.വി. ഫര്‍ദിസ് നന്ദിയും പറഞ്ഞു.

കുടുംബോത്സവം 2017 – കായികോത്സവം ജെ.ഡി.ടിയില്‍…..

sports-logo

കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ ‘കുടുംബോത്സവം 2017’ കുടുംബസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ജനുവരി 12 വ്യാഴാഴ്ച വെള്ളിമാടുകുന്ന് ജെ.ഡി.ടി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ജനുവരി 12ന് ഫുട്ബാള്‍, ക്രിക്കറ്റ് പ്രാഥമിക റൗണ്ട് മത്സരങ്ങളും, സ്‌പോര്‍ട്‌സ് ഡേ ആയ ജനുവരി 15ന് പ്രധാന മത്സരങ്ങളും അരങ്ങേറും. ഫുട്ബാള്‍, ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ ജനുവരി 12ന് രാവിലെ 7ന് ഗ്രണ്ടില്‍ എത്തണം. ഇനിയും പേരു നല്‍കാത്തവര്‍ നാളെ (ജനുവരി 11ന് ബുധനാഴ്ച) വൈകിട്ട് 5ന് മുമ്പായി പ്രസ്‌ക്ലബ്ബില്‍ പേരു നല്‍കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകരല്ലാത്തവരെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കില്ല. കായികമത്സരങ്ങളുടെ ഭാഗമാവുന്നവര്‍ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

ഇനി കുടുംബോത്സവ രാവുകളിലേക്ക്…….!!!

family-meet-2

കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് കുടുംബസംഗമം 2017  ജനുവരി 26 ന്….
കോരപ്പുഴയുടെ തീരത്തുള്ള മിയാമി കണ്‍വെന്‍ഷന്‍ സെന്ററാണ് കുടുംബസംഗമ വേദി…

 

 

updating………………..

happy-new-year-2017

‘എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍’

happy-new-year-2017